Author:

രാജ്യത്ത് ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ നേരിയ വര്‍ധന

രാജ്യത്ത് ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ നേരിയ വർദ്ധനവുണ്ടായതായി അഞ്ചാമത്തെ ദേശീയ കുടുംബാരോഗ്യ സർവേ (എൻഎഫ്എച്ച്എസ്). 2016ലെ സർവ്വേ പ്രകാരം 31 ശതമാനം സ്ത്രീകളായിരുന്നു ജോലി ചെയ്തിരുന്നതെങ്കിൽ ഇപ്പോളത് 32 ശതമാനമായി ഉയർന്നു.

റിഫ മെഹ്‌നുവിന്റെ പോസ്റ്റുമോർട്ടം; റിപ്പോർട്ടിന്റെ വിവരങ്ങൾ പൊലീസിന് ലഭിക്കും

റിഫ മെഹ്നുവിൻറെ മരണത്തിലെ ദുരൂഹത നീക്കാനുള്ള അടുത്ത നീക്കത്തിലാണ് അന്വേഷണ സംഘം. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങൾ തിങ്കളാഴ്ചയോടെ പൊലീസിന് ലഭിക്കും. കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം റിഫയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഭക്ഷ്യവിഷബാധ; മീൻ കഴിച്ച 4 പേർ ആശുപത്രിയിൽ

കല്ലറയിൽ മീൻ കഴിച്ച ഒരു കുടുംബത്തിലെ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴയ മാർക്കറ്റിൽ നിന്ന് വാങ്ങിയ മത്സ്യം കഴിച്ച് അവശരായവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടും ഇവർ സ്ഥലത്തെത്തിയില്ലെന്നും പരാതിയുണ്ട്.

സ്പാനിഷ് ലാ ലീഗയിൽ ബെറ്റിസിനെ തോൽപ്പിച്ചു ബാഴ്‌സലോണ

സ്പാനിഷ് ലാ ലിഗയിൽ അവസാന നിമിഷം ആവേശകരമായ മത്സരത്തിൽ ബാഴ്സലോണ വിജയിച്ചു. മത്സരത്തിൽ ഏറ്റവും കൂടുതൽ സമയം ബാഴ്സലോണ പന്ത് കൈവശം വച്ചെങ്കിലും ബെറ്റിസാണ് അവസരങ്ങൾ തുറന്നത്. ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 75 മിനിറ്റിന് ശേഷമാണ്…

തൃക്കാക്കരയിൽ ബിജെപിയുടെ എ എന്‍ രാധാകൃഷ്ണന് പ്രചാരണം തുടങ്ങാന്‍ നിര്‍ദേശം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ബിജെപി പ്രചാരണം തുടങ്ങി. എ എൻ രാധാകൃഷ്ണന് പ്രചാരണം ആരംഭിക്കാൻ പാർട്ടി നേതൃത്വം നിർദേശം നൽകിയതായാണ് വിവരം. കേന്ദ്രതീരുമാനം വൈകുന്ന പശ്ചാത്തലത്തിലാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിൻ്റെ നിർദേശം.

ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ്; ‘അസാനി’ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ടു

ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ടു. ചുഴലിക്കാറ്റ് ആന്ധ്ര, ഒഡീഷ തീരങ്ങളിലൂടെ നീങ്ങി 10ന് ഒഡീഷ തീരം തൊടും. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

ത്രിപുരയിൽ ഇലക്ട്രിസിറ്റി ജീവനക്കാരുടെ പ്രകടനം മോശം; ശമ്പളം തടഞ്ഞുവച്ചു

ത്രിപുരയിൽ സംസ്ഥാന ഇലക്ട്രിസിറ്റി കോർപ്പറേഷനിലെ ജീവനക്കാരുടെ മോശം പ്രകടനം കാരണം ജീവനക്കാരുടെ ശമ്പളം തടഞ്ഞുവച്ചു. വൈദ്യുതി വകുപ്പിന് കീഴിൽ ജോലി ചെയ്യുന്ന 24 ജീവനക്കാരുടെ ശമ്പളത്തിന്റെ 40 ശതമാനമാണ് തടഞ്ഞുവച്ചത്. ജീവനക്കാരുടെ മോശം പ്രകടനവും വരുമാന നഷ്ടവും ചൂണ്ടിക്കാട്ടിയാണ് നടപടി.

പാകിസ്താൻ ഭാ​ഗത്ത് നിന്ന് അതിർത്തി കടന്ന് ഡ്രോൺ; വെടിവച്ച് സൈന്യം

അതിർത്തി കടന്ന് ഇന്ത്യയിലേക്ക് കടന്ന ഡ്രോണിൻ നേരെ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) വെടിയുതിർത്തു. ജമ്മുവിലെ അർണിയയിൽ പാകിസ്ഥാൻ ഭാഗത്ത് നിന്ന് അതിർത്തി കടന്ന ഡ്രോണിൻ നേരെയാണ് ബിഎസ്എഫ് എട്ട് റൗണ്ട് വെടിയുതിർത്തത്.

മൃഗങ്ങളിലെ കീടനാശിനി പരീക്ഷണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രം

മൃഗങ്ങളിലെ കീടനാശിനി പരീക്ഷണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ. പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ് ഇന്ത്യ (പെറ്റ ഇന്ത്യ) ശാസ്ത്രജ്ഞരുടെ ഉപദേശ പ്രകാരമാണ് നീക്കം. കൃഷി മന്ത്രാലയത്തിൻ കീഴിലുള്ള രജിസ്ട്രേഷൻ കമ്മിറ്റി നിർദ്ദേശിച്ച ബദലുകൾ അംഗീകരിച്ചു.

വ്ളോഗർ റിഫാ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഖബറടക്കി

ദുരൂഹസാഹചര്യത്തിൽ മരിച്ച വ്ളോഗർ റിഫാ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം പാവണ്ടൂർ ജുമാമസ്ജിദ് സ്മാശാനത്തിൽ ഖബറടക്കി. ഫോറൻസിക് വിഭാഗം മേധാവി ഡോ.ലിസയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം. മാർച്ച് ഒന്നിനാണ് റിഫയെ ദുബായിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.