തൃക്കാക്കര തിരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തൃക്കാക്കരയിൽ നടക്കുന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഈ മാസം 12നാണ് ഉദ്ഘാടനം. ഇപ്പോൾ അമേരിക്കയിൽ ചികിത്സയിലാണ് മുഖ്യമന്ത്രി. തൃശൂർ പൂരം നടക്കുന്നതിനാൽ മന്ത്രിമാർക്ക് തിരുവനന്തപുരത്ത് എത്താനുള്ള അസൗകര്യം കണക്കിലെടുത്ത് മന്ത്രിസഭാ യോഗം വെള്ളിയാഴ്ചത്തേക്ക് മാറ്റി.