Author:

കോണ്‍ഗ്രസിനെ ചെറുപ്പമാക്കാൻ 11 നിര്‍ദേശങ്ങളുമായി ചെന്നിത്തല

കോണ്‍ഗ്രസിലെ ‘ചിന്തൻ ഷിബിറ’യുടെ ഭാഗമായി നിയോഗിച്ച യുവജന സമിതി പാർട്ടിയിലെ യുവാക്കൾക്ക് കൂടുതൽ പരിഗണന നൽകണമെന്ന് ശുപാർശ ചെയ്തു. കോണ്‍ഗ്രസിന്റെ എല്ലാ കമ്മിറ്റികളിലും 45 വയസിൽ താഴെയുള്ളവർക്ക് കൂടുതൽ പ്രാധാന്യം നൽകാനും യുവനേതൃത്വത്തിന് പരിഗണന നൽകാനും സമിതി അംഗമായ രമേശ് ചെന്നിത്തല…

ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന് മികച്ച സ്കോർ

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് ബാംഗ്ലൂർ നേടി. 73 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസാണ് ബാംഗ്ലൂരിൻറെ ടോപ് സ്കോറർ. ഹൈദരാബാദിനായി ജഗദീശ…

അതിജീവിതയ്‌ക്കൊപ്പമാണ് താനെന്ന് ഡോ.ജോ ജോസഫ്

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്‌ക്കൊപ്പമാണ് താനെന്ന് തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫ്. നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവനത്തിന് പിന്തുണയുമായി വഞ്ചി സ്ക്വയറിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച ഏകദിന ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു ജോസഫ്.

ജീവനക്കാരുടെ മക്കള്‍ക്ക് 700 കോടി രൂപയോളം മാറ്റിവെച്ച് സൊമാറ്റോ കമ്പനി സിഇഒ

ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്ക് കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 700 കോടി രൂപ നൽകുമെന്ന് സൊമാറ്റോ സിഇഒ പ്രഖ്യാപിച്ചു. എംപ്ലോയീ സ്റ്റോക്ക് ഓണർഷിപ്പ് പ്ലാൻ (ഇഎസ്ഒപി) പ്രകാരമുള്ള ഓഹരികളിൽ നിന്നാണ് പണം സമാഹരിക്കുന്നത്.

ദില്ലിയിൽ വെടിവെപ്പ്; രണ്ട് പേര്‍ക്ക് പരിക്ക്

ഡൽഹി പോലീസിനെ ഞെട്ടിച്ച് വെടിവയ്പ്പ്. ഡൽഹിയിലെ തിരക്കേറിയ പ്രദേശത്താണ് വെടിവെപ്പുണ്ടായത്. രണ്ട് സഹോദരങ്ങൾക്ക് പരിക്കേറ്റു. അവരുടെ കാർ വളയുകയും മൂന്ന് ഷൂട്ടർമാർ 10 റൗണ്ട് വെടിയുതിർക്കുകയും ചെയ്തു. പടിഞ്ഞാറൻ ഡൽഹിയിലെ സുഭാഷ് നഗറിലെ തിരക്കേറിയ റോഡിലാണ് സംഭവം.

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന്…

താജ് മഹൽ ഹിന്ദുക്ഷേത്രമെന്ന വാദവുമായി ഹർജി

താജ് മഹൽ പുരാതനമായ ഹിന്ദുക്ഷേത്രമായിരുന്നോ എന്നു പരിശോധിക്കണമെന്ന ആവശ്യവുമായി അലഹാബാദ് ഹൈക്കോടതിയിൽ ഹര്‍ജി. താജ് മഹലിലെ അടച്ചിട്ട 22 മുറികള്‍ തുറന്നു പരിശോധിക്കണമെന്നും ഇവിടെ ഹിന്ദുദൈവങ്ങളുടെ വിഗ്രഹങ്ങളുണ്ടോ എന്നു പരിശോധിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

സംസ്ഥാനത്ത് ആദ്യമായി ബ്ലോക്കുതല ഹെല്‍ത്ത് മേള; സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും

സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ആരോഗ്യ മേള നാളെ രാവിലെ 9 മണിക്ക് തൃശൂർ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മേളയുടെ ഭാഗമായി മരുന്ന് വിതരണവും ലാബ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് പ്രചാരണ റാലി സംഘടിപ്പിക്കും.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എ.എ.പി. മത്സരിക്കില്ല

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കില്ല. എ.എ.പി കേരള ഘടകം കൺവീനർ പി.സി സിറിയക് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒരു സീറ്റ് മാത്രം ലഭിച്ചിട്ട് കാര്യമില്ലെന്നും സിറിയക് കൂട്ടിച്ചേർത്തു.

കോവിഡ്; ഡല്‍ഹി താരങ്ങള്‍ വീണ്ടും ഐസൊലേഷനിൽ, ഇന്നത്തെ മത്സരത്തില്‍ ആശങ്ക

നെറ്റ് ബൗളർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹി ക്യാപിറ്റൽസ് താരങ്ങൾ വീണ്ടും ഐസോലേഷനിൽ പ്രവേശിച്ചു. ഇന്ന് ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഡൽഹിയുടെ മത്സരത്തിൻ മുന്നോടിയായാണ് സംഭവം. ഞായറാഴ്ച രാവിലെ താരങ്ങൾക്ക് കോവിഡ് പരിശോധന നടത്തി. ഫലം വരുന്നതുവരെ സ്വന്തം മുറികളിൽ കഴിയാൻ…