Author:

തൃശൂര്‍ പൂരത്തിൽ നിന്നും ആസാദി കുട ഒഴിവാക്കാൻ തീരുമാനം

വിവാദങ്ങൾക്കിടെ തൃശൂർ പൂരത്തിലെ ആസാദി കുട നീക്കം ചെയ്തു. സ്വാതന്ത്ര്യസമര സേനാനികളുടെയും നവോത്ഥാന നായകരുടെയും ചിത്രങ്ങൾക്കൊപ്പം വി ഡി സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. സുരേഷ് ഗോപി എം.പിയായിരുന്നു ആസാദി കുട പുറത്തിറക്കിയത്.

ഡൽഹിക്ക് 209 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ

ഡൽഹി ക്യാപിറ്റൽസിനെതിരെ കൂറ്റൻ സ്കോർ ഉയർത്തി ചെന്നൈ സൂപ്പർ കിങ്‌സ്. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടി.

അസനി ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു; തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം

ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത അസനി ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആന്ധ്രാ, ഒഡിഷാ, ബം​ഗാൾ തീരങ്ങളിൽ ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ആകാശവിസ്മയമായി തൃശൂർ പൂരം സാംപിൾ വെടിക്കെട്ട്

സ്വരാജ് റൗണ്ടിൽ ആളുകളെ പ്രവേശിപ്പിക്കാത്തതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വൈകിയ തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് രാത്രി എട്ടുമണിക്ക് ആരംഭിച്ചു. ആദ്യം പാറമേക്കാവ് ഭാഗം പൊട്ടിച്ച് തുടങ്ങി. ഇതിനുശേഷം തിരുവമ്പാടി വിഭാഗം സാമ്പിൾ വെടിക്കെട്ട് നടത്തും.

തുടർച്ചയായ മൂന്നാം തവണയും വനിതാ ലീഗ് കിരീടം നേടി ചെൽസി

തുടർച്ചയായ മൂന്നാം തവണയും ചെൽസി വനിതകൾ ഇംഗ്ലീഷ് വനിതാ സൂപ്പർ ലീഗ് കിരീടം ഉയർത്തി. രണ്ടാം സ്ഥാനത്തുള്ള ആഴ്സണലിനേക്കാൾ ഒരു പോയിൻറ് മാത്രം മുന്നിലാണ് ചെൽസി കിരീടം ഉയർത്തിയത്. അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചാണ് കിരീട നേട്ടം.

പഴകിയ മാംസവും മീനും; സംസ്ഥാനത്ത് 152 കടകള്‍ക്കെതിരെ നടപടി

സംസ്ഥാനത്ത് ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ കാമ്പയിൻറെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഞായറാഴ്ച 572 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 10 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. പഴകിയ മാംസവും മീനും സൂക്ഷിച്ച 152 കടകള്‍ക്കെതിരെയും…

ഓഫ് റോഡ് റൈഡ്; ജോജു ജോർജിനെതിരെ കേസെടുക്കണമെന്ന് KSU

കഴിഞ്ഞ ദിവസം വാഗമണ്ണിൽ ഓഫ് റോഡ് റൈഡിൽ പങ്കെടുത്തതിന് നടൻ ജോജു ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പരാതി നൽകി. പരിപാടി സംഘടിപ്പിച്ചവർക്കെതിരെയും പങ്കെടുത്ത ജോജു ജോർജിനെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡൻറ് ടോണി തോമസാണ് പരാതി നൽകിയത്.

ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം

ഐപിഎല്ലിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 67 റൺസിന് തകർത്ത് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലേ ഓഫ് സാധ്യത നിലനിർത്തി. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടിയപ്പോൾ ഹൈദരാബാദ് 125 റൺസിന് എല്ലാവരും പുറത്തായി.

IPL: ചെന്നൈ vs ഡൽഹി; ടോസ് നേടിയ ഡൽഹി ബൗളിംഗ് തിരഞ്ഞെടുത്തു

ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബൗളിംഗ് തിരഞ്ഞെടുത്തു. നിലവിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന ഡൽഹിക്ക് ഇനിയുള്ള മത്സരങ്ങൾ നിർണ്ണായകമാണ്. ചെന്നൈ നിലവിൽ ഒൻപതാം സ്ഥാനത്താണ്.

കൊച്ചിയിൽ നിന്ന് മെയ് 16 മുതൽ രാജ്യാന്തര സർവീസുമായി ഗോ എയർ

കൊച്ചിയിൽ നിന്ന് ഗോ എയർ ആദ്യ അന്താരാഷ്ട്ര വിമാന സർവീസ് ആരംഭിക്കുന്നു. ഒമാനിലേക്കാണ് സർവീസ്. നിലവിൽ കൊച്ചി-ഒമാൻ സെക്ടറിൽ ആഴ്ചയിൽ 21 സർവീസുകളാണ് ഉള്ളത്. മെയ് 16 മുതൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഒമാനിലേക്കും ചൊവ്വ, വെള്ളി ദിവസങ്ങളിൽ കൊച്ചിയിലേക്കും സർവീസ്…