Author:

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,000 രൂപയായി ഉയർന്നു. കഴിഞ്ഞ ദിവസം പവന് 240 രൂപ കുറയുകയും പിറ്റേന്ന് പവൻ 240…

കേരളത്തിൽ തക്കാളിപ്പനി റിപ്പോർട്ട് ചെയ്തു

കോവിഡ് -19 കേസുകൾ വർദ്ധിക്കുന്നതിനിടയിൽ കേരളത്തിൽ ‘തക്കാളി പനി’ എന്ന് വിളിക്കപ്പെടുന്ന അപൂർവതരം വൈറൽ അണുബാധ റിപ്പോർട്ട് ചെയ്തു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് തക്കാളി പനി സ്ഥിരീകരിച്ചു. കൊല്ലത്ത് കുറഞ്ഞത് 82 കേസുകൾ സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹിമാചൽ നിയമസഭയിൽ ഖാലിസ്ഥാൻ പതാക; സംഘടന തലവനെതിരെ കേസെടുത്തു

ഹിമാചൽ പ്രദേശ് സർക്കാർ സംസ്ഥാന നിയമസഭയുടെ ചുമരുകളിലെ ‘ഖാലിസ്ഥാൻ’ ബാനറുകൾക്കും ചുവരെഴുത്തുകൾക്കും എതിരെ നടപടിയെടുത്തു. നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂവിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ ഇ വാഹന മേഖലയില്‍ വൻ നിക്ഷേപത്തിനൊരുങ്ങി ടൊയോട്ട

ഇന്ത്യയിലെ ഇ വാഹന വ്യവസായത്തിന് ഉത്തേജനം നൽകുന്ന പദ്ധതിയുമായി ടൊയോട്ട. ജാപ്പനീസ് കാർ നിർമ്മാതാക്കൾ ഇന്ത്യയിൽ നിന്ന് ഇവി ഭാഗങ്ങൾ നിർമ്മിക്കാൻ 48 ബില്യൺ രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു. ടൊയോട്ട കിർലോസ്കർ മോട്ടോറും ടൊയോട്ട കിർലോസ്കർ ഓട്ടോ പാർട്സും കർണാടകയുമായി ധാരണാപത്രം…

ദാവൂദ് ഇബ്രാഹിമിനെ ലക്ഷ്യമിട്ട് എൻഐഎ; ഡി-കമ്പനി പൊളിക്കാൻ വ്യാപക റെയ്ഡ്

അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുമായി ബന്ധമുള്ളവരുടെ വീടുകളിലും ഓഫീസുകളിലും എൻഐഎ വ്യാപക പരിശോധന നടത്തുന്നു. ദാവൂദിൻ്റെ കൂട്ടാളികളുടെ ഉൾപ്പെടെ 20 ഇടങ്ങളിൽ ആണ് റെയ്ഡുകൾ നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഭഗവന്ത് മാനുമായി കൂടിക്കാഴ്‌ചയ്ക്കൊരുങ്ങി നവജ്യോത് സിംഗ് സിദ്ദു

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ കോൺഗ്രസ് നേതൃത്വം ശക്തമായ നടപടികളിലേക്ക് നീങ്ങുന്നുവെന്ന സൂചനകൾക്കിടെ മുൻ പിസിസി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനുമായി കൂടിക്കാഴ്ച പ്രഖ്യാപിച്ചു. പഞ്ചാബിൻറെ പുനരുജ്ജീവനം ലക്ഷ്യമിട്ടാണ് ചർച്ചകൾ നടക്കുന്നതെന്ന് സിദ്ദു ട്വീറ്റ് ചെയ്തു.

ലോകാരോഗ്യസംഘടനയുടെ കോവിഡ് മരണക്കണക്ക് തള്ളി ഇന്ത്യൻ സംസ്ഥാനങ്ങളും

ലോകാരോഗ്യ സംഘടനയുടെ കോവിഡ് മരണ സംഖ്യയെ തള്ളി കേന്ദ്ര സർക്കാരിന് പിന്നാലെ സംസ്ഥാനങ്ങളും രംഗത്ത്. 20 ഓളം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് രംഗത്തെത്തിയത്. പ്രതിപക്ഷം ഭരിക്കുന്ന മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, പഞ്ചാബ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളും എതിർപ്പ് പ്രകടിപ്പിച്ചു.

‘നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിച്ചയാൾക്ക് നീതി ലഭിക്കണം’

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതക്ക് നീതി ലഭിക്കണമെന്ന് രഞ്ജിനി ഹരിദാസ് ആവശ്യപ്പെട്ടു. സംഭവത്തോട് പ്രതികരിക്കുകയല്ലാതെ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ അത് തന്റെ ഉത്തരവാദിത്തവും അവകാശവുമാണെന്നും രഞ്ജിനി പറഞ്ഞു.

ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനി അടച്ചുപൂട്ടാനൊരുങ്ങി എൻഐഎ

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനി അടച്ചുപൂട്ടാനൊരുങ്ങി ദേശീയ അന്വേഷണ ഏജൻസി. മുംബൈയിലെ ദാവൂദിന്റെ കൂട്ടാളികളുടേതടക്കം 20 ഇടങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. ബാന്ദ്ര, നാഗ്പാഡ, ബോറിവാലി, ഗോരെഗാവ്, പരേൽ, സാന്താക്രൂസ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.

പഞ്ചാബിൽ നവജ്യോത് സിങ് സിദ്ദു – ഭഗവന്ത് മാൻ കൂടിക്കാഴ്ച്ച ഇന്ന്

വിമർശനങ്ങൾ അവഗണിച്ച് പഞ്ചാബ് കോൺഗ്രസ്സ് മുൻ അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു മുഖ്യമന്ത്രി ഭഗവന്ത് മാനുമായി കൂടിക്കാഴ്ച നടത്തും. പഞ്ചാബിനെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചർച്ചകൾ നടക്കുന്നതെന്നും കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂവെന്നും സിദ്ദു പറഞ്ഞു.