Author:

പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ; നാല് ചോദ്യം ഒഴിവാക്കി, 96 മാര്‍ക്കിന് മൂല്യനിര്‍ണയം 

പോലീസ് കോൺസ്റ്റബിൾ/വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ മൂന്ന് ചോദ്യങ്ങൾ കൂടി റദ്ദാക്കി. നേരത്തെ, പ്രാഥമിക ഉത്തരസൂചികയിൽ നിന്ന് തന്നെ ഒരു ചോദ്യം ഒഴിവാക്കിയിരുന്നു. ഇതോടെ ഒഴിവാക്കപ്പെടുന്ന മൊത്തം ചോദ്യങ്ങളുടെ എണ്ണം നാലായി. ഇതോടെ 96 മാർക്കിന് മൂല്യനിർണയം ആരംഭിച്ചു.

ഭക്ഷ്യസുരക്ഷാ പരിശോധന; കേരളത്തിലെ ഹോട്ടലുകൾക്ക് നോട്ടീസ്

സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ തുടരുന്നു. തിരുവനന്തപുരം, വയനാട്, കണ്ണൂർ ജില്ലകളിൽ നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി. വീഴ്ച കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി.

‘ചെറിയ തോതിലുള്ള സ്വര്‍ണക്കടത്ത് ഭീകരവാദ പ്രവര്‍ത്തനമായി കണക്കാക്കാനാകില്ല’

ചെറുകിട സ്വർണക്കടത്തിനെ തീവ്രവാദ പ്രവർത്തനമായി കാണാനാവില്ലെന്ന് രാജസ്ഥാൻ ഹൈക്കോടതി. യു.എ.പി.എ നിയമത്തിൻറെ ഷെഡ്യൂൾ രണ്ടിൽ കസ്റ്റംസ് ആക്ട് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. ചെറുകിട സ്വർണക്കടത്ത് രാജ്യത്തിൻറെ സാമ്പത്തിക ഭദ്രതയെ ബാധിക്കില്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

ഷഹീന്‍ബാഗില്‍ കയ്യേറ്റം ഒഴിപ്പിക്കൽ; പ്രതിഷേധവുമായി കോൺഗ്രസും ആം ആദ്മി പാർട്ടിയും

ഷഹീൻബാഗിൽ കുടിയൊഴിപ്പിക്കൽ നടപടികള്‍ക്കെതിരായ പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ പൊലീസ് എത്തിയതിന് പിന്നാലെ കോൺഗ്രസും ആം ആദ്മി പാർട്ടിയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ജനകീയ പ്രതിഷേധത്തെ തുടർന്ന് നടപടികൾ നിർത്തിവച്ചിരിക്കുകയാണ്.

പഞ്ചാബിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതി പരാജയപ്പെടുത്തി

പഞ്ചാബിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതി പോലീസ് പരാജയപ്പെടുത്തി. 1.5 കിലോഗ്രാം ആർഡിഎക്സ് അടങ്ങിയ ഐഇഡി ടൈം ബോംബ് കണ്ടെത്തി പോലീസ് നിർവീര്യമാക്കി. പഞ്ചാബ് അതിർത്തിയിൽ മയക്കുമരുന്ന് കടത്തുകയായിരുന്ന പാക് ഡ്രോൺ ബിഎസ്എഫ് വെടിവച്ചിട്ടു. ബോംബുമായി വന്ന രണ്ടുപേരെ പോലീസ് പിടികൂടി.

ഭിന്നശേഷിയുള്ള കുട്ടിക്ക് വിമാന യാത്രാനുമതി നിഷേധിച്ച് ഇൻഡിഗോ എയർലൈൻസ്

റാഞ്ചിയിൽ ഭിന്നശേഷിയുള്ള കുട്ടിയെ വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി. ഭിന്നശേഷിയുള്ള കുട്ടിയെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഇൻഡിഗോ എയർലൈൻസിൽ യാത്ര ചെയ്യാൻ അനുവദിച്ചില്ലെന്നാണ് പരാതി. സംഭവത്തിൽ ഡിജിസിഐ റിപ്പോർട്ട് തേടി.

ട്വന്റി20യുടെ പിന്മാറ്റം സ്വാഗതാര്‍ഹമെന്ന് വി.ഡി സതീശന്‍

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന ട്വൻറി-20യുടെ നിലപാട് സ്വാഗതാർഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ യു.ഡി.എഫ് ആരെയും സമീപിച്ചിട്ടില്ലെന്നും. സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ ട്വൻറി 20യുടെ നിലപാട് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഷഹീൻബാഗിൽ കൈയ്യേറ്റം ഒഴിപ്പിക്കൽ; പ്രതിഷേധവുമായി ജനങ്ങൾ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ കേന്ദ്രബിന്ദുവായ ഷഹീൻ ബാഗിൽ ബുൾഡോസറുകളുമായി കുടിയൊഴിപ്പിക്കൽ നടപടികൾ തുടങ്ങി. വൻ പോലീസ് സന്നാഹത്തിൻറെ സാന്നിധ്യത്തിലായിരുന്നു നടപടി. അതേസമയം കുടിയൊഴിപ്പിക്കലിനെതിരെ വലിയ പ്രതിഷേധമാണ് നാട്ടുകാർ ഉയർത്തുന്നത്.

ജെറ്റ് എയര്‍വേയ്സ് സര്‍വീസുകള്‍ ഉടൻ പുനരാരംഭിക്കും

ജെറ്റ് എയർവേയ്സ് അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ വാണിജ്യ സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങുന്നു. വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം സുരക്ഷാ ക്ലിയറൻസ് നൽകി. രാജ്യത്തെ ഏറ്റവും പഴക്കമുള്ള പ്രൈവറ് എയർലൈൻ സർവീസാണ് നരേഷ് ഗോയലിന്റെ ഉടമസ്ഥതയിലുള്ള ജെറ്റ് എയർവേയ്സ്‌.

ചരിത്രത്തിലെ റെക്കോർഡ് തകർച്ചയിൽ ഇന്ത്യൻ രൂപ

വിപണിയിൽ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. രൂപയുടെ മൂല്യം ചരിത്രത്തിലെ റെക്കോർഡ് തകർച്ചയിലാണ്. ഡോളറിന് 77.42 രൂപ എന്ന നിരക്കിലേക്ക് ഇടിഞ്ഞു. റഷ്യ-ഉക്രൈൻ യുദ്ധത്തെത്തുടർന്ന് വിതരണ ശൃംഖല തടസ്സങ്ങൾ, ആഗോള നാണയപ്പെരുപ്പം, എണ്ണ വില വർദ്ധനവ് എന്നിവയാണ് രൂപയുടെ ഇടിവിന് പിന്നിലെ പ്രധാന…