Author:

കർണാടകയിൽ ഒരുങ്ങുന്നത് 1000 ഇ.വി ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍

കർണാടകയിൽ രണ്ട് മാസത്തിനുള്ളിൽ 1,000 ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ദേശീയ, സംസ്ഥാന പാതകൾ, ചെറിയ പട്ടണങ്ങൾ എന്നിവിടങ്ങളിൽ പുതിയ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. സർക്കാർ സ്ഥാപനങ്ങളുടെ ഭൂമി ഇതിനായി ഉപയോഗിക്കും.

യുക്രെയ്നിലെ സൈനിക നടപടി അനിവാര്യമെന്ന് പുട്ടിൻ

ഡോൺബാസും ക്രൈമിയയും ഉൾപ്പെടെയുള്ള റഷ്യൻ പ്രദേശങ്ങൾ ആക്രമിക്കുന്നതിൽ നിന്ന് പാശ്ചാത്യ ശക്തികളെ പ്രതിരോധിക്കുക മാത്രമാണ് റഷ്യ ചെയ്യുന്നതെന്ന് റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിൻ. ഉക്രെയ്നിലെ ‘സൈനിക നടപടി’ നാസികൾക്കെതിരായ പോരാട്ടമാണ്. മോസ്കോയിൽ നടന്ന വിജയദിന പ്രസംഗത്തിലാണ് പുടിൻ ഇക്കാര്യം പറഞ്ഞത്.

എം.ബി.എ പ്രവേശനപ്പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

എം.ബി.എ പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരാതികളുള്ള പരീക്ഷാർഥികൾ പരാതിയോടൊപ്പം അനുബന്ധരേഖകളും ഫീസും ഉൾപ്പടെ 13ആം തീയതി 2 മണിക്ക് മുമ്പ്‌ തപാൽ വഴിയോ നേരിട്ടോ പ്രവേശനപ്പരീക്ഷാ കമ്മിഷണർക്ക്‌ നൽകണം.

ജഹാംഗീര്‍പുരിയിലെ പൊളിച്ചു നീക്കല്‍ ഒരു മതവിഭാഗത്തെ ലക്ഷ്യംവെച്ചല്ലെന്ന് ഡല്‍ഹി കോര്‍പ്പറേഷന്‍

ജഹാംഗീർപുരിയിലെ പൊളിക്കൽ ഒരു മതവിഭാഗത്തെ ലക്ഷ്യം വച്ചുള്ളതല്ലെന്ന് നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഏപ്രിൽ 20നും മുമ്പും നടന്ന കുടിയൊഴിപ്പിക്കലിൽ അനധികൃത കെട്ടിടങ്ങൾ മാത്രമാണ് പൊളിച്ചതെന്നും കോർപ്പറേഷൻ പറയുന്നു.

ഷഹീന്‍ബാഗ്; കയ്യേറ്റങ്ങൾ നിയമവിരുദ്ധമാണെങ്കിൽ നീക്കം ചെയ്യാമെന്ന് സുപ്രീം കോടതി

ഷഹീൻബാഗിലെ കയ്യേറ്റങ്ങൾ നിയമവിരുദ്ധമാണെങ്കിൽ നീക്കം ചെയ്യാമെന്ന് സുപ്രീം കോടതി. ഹർജിക്കാർ ഹൈക്കോടതിയെ സമീപിക്കണമെന്നും നേരിട്ട് സുപ്രീംകോടതിയിൽ വരരുതെന്നും കോടതി പറഞ്ഞു. എല്ലാ കുടിയൊഴിപ്പിക്കലുകളും തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി. കുടിയൊഴിപ്പിക്കലിനെതിരെ സി.പി.എം നൽകിയ ഹർജിയിലാണ് ഈ പരാമർശം.

ജനകീയ പ്രക്ഷോഭം; ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചു

ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയും ഇതിനെതിരെ ജനകീയ പ്രക്ഷോഭം ശക്തിപ്പെടുകയും ചെയ്തതോടെയാണ് രാജപക്സെ രാജിവച്ചത്. ശ്രീലങ്കയിൽ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ വീണ്ടും കർഫ്യൂ പ്രഖ്യാപിക്കുകയും സേനയെ നിയോഗിക്കുകയും ചെയ്തിരുന്നു.

കശ്‌മീർ റിക്രൂട്ട്‌മെന്റ് കേസ്; പ്രതികളുടെ ജീവപര്യന്തം ശിക്ഷ ശരിവച്ച് ഹൈക്കോടതി

കശ്‍മീർ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസില്‍ തടിയന്റവിട നസീർ ഉൾപ്പെടെ 10 പേരുടെ ജീവപര്യന്തം തടവ് ശരിവച്ച് ഹൈക്കോടതി. രണ്ടാം പ്രതിയടക്കം മൂന്നുപേരെ വെറുതെവിട്ടു. ശിക്ഷിക്കപ്പെട്ട പ്രതികളും എൻഐഎയും നൽകിയ അപ്പീലുകളിലാണ് വിധി. എം എച്ച് ഫൈസൽ, ഉമർ ഫാറൂഖ്, മുഹമ്മദ് നവാസ്…

ശിവകാർത്തികേയൻ ചിത്രം ഡോൺ മെയ് 13ന് തിയറ്ററുകളിൽ എത്തും

ശിവകാർത്തികേയൻ ചിത്രം ഡോൺ മെയ് 13ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. യു സർട്ടിഫിക്കറ്റോടെയാണ് ചിത്രം വരുന്നത്. സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ആക്ഷൻ കോമഡി ചിത്രമാണ് ഡോൺ. എസ് ജെ സൂര്യ, പ്രിയങ്ക, സമുദ്രക്കനി, സൂരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ പ്രവചനം. തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയാണ് പ്രവചിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസ് ജീവനക്കാരനെന്ന പേരിൽ തട്ടിപ്പ്

പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനെന്ന വ്യാജേന യുവതിയെ കബളിപ്പിച്ച കേസിൽ അറസ്റ്റിലായ അരഹന്ത് മോഹൻ കുമാർ കഴിഞ്ഞ നാല് വർഷത്തിനിടെ 39 വിദേശരാജ്യങ്ങൾ സന്ദർശിച്ചതായി കണ്ടെത്തി. ഇയാൾ വിദേശത്തും ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പുകൾ നടത്തിയോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.