Author:

മദേഴ്‌സ് ഡെയില്‍ യുക്രൈനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ജില്‍ ബൈഡൻ

മാതൃദിനത്തോടനുബന്ധിച്ച് അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡൻ യുക്രൈനിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. 10 ആഴ്ചയിലേറെയായി റഷ്യൻ അധിനിവേശത്തിന് കീഴിലുള്ള രാജ്യത്തേക്കുള്ള അവരുടെ സന്ദർശനം പ്രത്യേകിച്ചും ശ്രദ്ധേയമായിരുന്നു. യുക്രൈൻ ജനതയ്ക്കൊപ്പം അമേരിക്കൻ ജനത നിലകൊള്ളുമെന്നും ജില്‍ ബൈഡന്‍ ഒലിനയ്ക്ക് ഉറപ്പ് നൽകി.

പി.സി.ജോര്‍ജിന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്

ജമാഅത്തെ ഇസ്ലാമി കേരള ഘടകം പി.സി.ജോര്‍ജിന് വക്കീൽ നോട്ടീസ് അയച്ചു. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളിലൂടെ സംഘടനയെ അപകീർത്തിപ്പെടുത്തിയതിന് നഷ്ടപരിഹാരം നൽകണമെന്നാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിക്ക് വേണ്ടി അഡ്വ. അമീൻ ഹസനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

സംസ്ഥാനത്ത് കെ റെയിൽ 27 മേൽപ്പാലങ്ങൾ നിർമ്മിക്കും; അനുമതിയായി

സംസ്ഥാനത്തെ 27 സ്ഥലങ്ങളിൽ റെയിൽവേ ലെവൽ ക്രോസിംഗുകളിൽ മേൽപ്പാലങ്ങൾ നിർമ്മിക്കാൻ കേരള റെയിൽ വികസന കോർപ്പറേഷൻ റെയിൽവേ ബോർഡ് അനുമതി നൽകി. കേരളത്തിലെ ലെവൽ ക്രോസുകളിൽ റോഡ് മേൽപ്പാലങ്ങൾ സ്ഥാപിക്കുന്നതിന് 2021 ജൂലൈ 9ന് സംസ്ഥാന സർക്കാരും കേന്ദ്ര റെയിൽവേ മന്ത്രാലയവും…

ശ്രീലങ്കയിൽ തെരുവ് യുദ്ധം; സൈന്യം സംഘർഷ സ്ഥലത്തെത്തി

പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ രാജിയെ തുടർന്ന് കൊളംബോയിൽ സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിൽ തെരുവ് യുദ്ധം പൊട്ടിപ്പുറപ്പെട്ടു. സംഘർഷം നടന്ന സ്ഥലത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സംഘർഷത്തിൽ 40 പേർക്ക് പരിക്കേറ്റു.

പൊതു സ്ഥലത്ത് വിഡിയോ ഷൂട്ട് ചെയ്തു; സൽമാൻ ഖാൻ്റെ ‘ഡ്യൂപ്പ്’ അറസ്റ്റിൽ

ബോളിവുഡ് നടൻ സൽമാൻ ഖാനുമായി സാമ്യമുള്ള അസം അൻസാരിയാണ് അറസ്റ്റിലായത്. പൊതുസ്ഥലത്ത് വീഡിയോ ഷൂട്ട് ചെയ്തതിന് ശേഷം ആളുകളെ സംഘടിപ്പിച്ചുവെന്നാരോപിച്ചാണ് ഉത്തർ പ്രദേശ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വീഡിയോ ഷൂട്ട് കാണാൻ ആളുകൾ തടിച്ചുകൂടിയതിനാൽ ഗതാഗതം തടസ്സപ്പെട്ടു.

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥ പറയുന്ന ‘മേജർ’ ട്രെയിലർ പുറത്ത്

മലയാളി സൈനികൻ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻറെ കഥ പറയുന്ന ‘മേജർ’ എന്ന ചിത്രത്തിൻറെ ട്രെയിലർ പുറത്തിറങ്ങി. ഹിന്ദി, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലാണ് ട്രെയിലറുകൾ പുറത്തിറങ്ങിയിരിക്കുന്നത്. ഈ മൂന്ന് ഭാഷകളിലായി ജൂൺ മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

രാജ്യദ്രോഹക്കുറ്റം; ചില വ്യവസ്ഥകള്‍ പുനഃപരിശോധിക്കാന്‍ തീരുമാനം

രാജ്യദ്രോഹക്കുറ്റം ചുമത്താൻ അധികാരം നൽകുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പിലെ ചില വകുപ്പുകൾ പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സുപ്രീം കോടതിയിൽ സമർപ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കോട്ടൺ വില വർദ്ധിക്കുന്നു; അടിവസ്ത്രങ്ങളുടെ വില ഉയരും

രാജ്യത്തെ ഭൂരിഭാഗം സാധനങ്ങളുടെയും വില കുത്തനെ ഉയരുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ദിനംപ്രതി ജനജീവിതം ദുസ്സഹമാക്കുന്നു. ഇതിനെല്ലാം പുറമേ, ഒരു കനത്ത പ്രഹരം പോലെ, അടിവസ്ത്രങ്ങളുടെ വില ഇപ്പോൾ ഉയരുകയാണ്. പരുത്തിയുടെ വില വർദ്ധിച്ചതാണ് അടിവസ്ത്രങ്ങളുടെ വില വർദ്ധനവിന് കാരണം.

“തൃക്കാക്കരയില്‍ താരം ക്രൈസ്തവ സഭ; ശക്തമായ ത്രികോണ മത്സരം”

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിലെ താരം ക്രിസ്ത്യൻ സഭയാണെന്ന് വെള്ളാപ്പള്ളി നടേശൻ. അവിടെ സഭ തിളങ്ങുന്നുണ്ടെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ശക്തമായ ത്രികോണ മത്സരമാണ് തൃക്കാക്കരയിൽ നടക്കുന്നത്.

“ഷവർമ നമ്മുടെ ഭക്ഷണമല്ല, ദയവായി‌ കഴിക്കരുത്”

നമ്മുടെ ഭക്ഷണമല്ലാത്തതിനാൽ ഷവർമ കഴിക്കരുതെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. കേരളത്തിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥി മരിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ അഭ്യർത്ഥന. കേരളത്തിലും തമിഴ്നാട്ടിലും ഭക്ഷ്യസുരക്ഷാ വകുപ്പിൻറെ കർശന പരിശോധനയും പുരോഗമിക്കുകയാണ്.