Author:

ഇംഗ്ലീഷ് കൗണ്ടിയിൽ പൂജാരയുടെ വിളയാട്ടം

ഇന്ത്യയുടെ ക്ലാസിക് ടെസ്റ്റ് ബാറ്റ്സ്മാൻ ചേതേശ്വർ പുജാര ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യൻഷിപ്പിൽ മികച്ച ഫോം തുടരുകയാണ്. സസെക്സിനായി കളിക്കുന്ന താരം തുടർച്ചയായ നാലാം മത്സരത്തിലും സെഞ്ച്വറി നേടി. നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ഇരട്ട സെഞ്ച്വറികളും ഒരു സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്.

ശ്രീലങ്കയില്‍ സാഹചര്യം മോശം; സംഘർഷത്തിനിടെ ഭരണകക്ഷി എംപി കൊല്ലപ്പെട്ടു

ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവെച്ചതിന്റെ പിന്നാലെ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. കലാപത്തിനിടെ ഭരണകക്ഷിയിലെ ഒരു പാർലമെൻറ് അംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി. സംഘർഷത്തിനിടെ അമരകീർത്തി അത്തുകോറള എന്ന എം.പിയാണ് കൊല്ലപ്പെട്ടത്.

കേരളത്തില്‍ ലവ് ജിഹാദുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

വസ്തുതാപരമായി കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണനെ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തൃക്കാക്കരയില്‍ നടക്കുന്നത് ത്രികോണ മത്സരമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

നാറ്റോ രാജ്യങ്ങൾ റഷ്യയെ ആക്രമിക്കില്ലെന്ന് യുക്രെയ്ൻ

നാറ്റോ രാജ്യങ്ങൾ റഷ്യയെ ആക്രമിക്കില്ലെന്ന് ഉക്രൈൻ പ്രസിഡൻറിൻറെ ഉപദേഷ്ടാവ് മിഷേലോ പൊഡോൽയാക്ക്. ഉക്രൈൻ ക്രിമിയയെ ആക്രമിക്കാൻ പോകുന്നില്ല. റഷ്യൻ സൈന്യം മരിക്കുകയാണ്.രോഗാതുരമായ സാമ്രാജ്യത്വ താൽപര്യമല്ലാതെ യുദ്ധത്തിന് ന്യായമായ ഒരു കാരണവും ഇല്ല എന്നും അദ്ദേഹം പറഞ്ഞു.

ആത്മഹത്യാ ചെയ്യാന്‍ യുവതി ടവറില്‍; കടന്നല്‍ കൂടിളകിയപ്പോള്‍ താഴേക്ക്

കായംകുളത്ത് ബിഎസ്എൻഎൽ ടവറിൽ കയറി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് യുവതി ടവറിൽ കയറിയത്. ടവറിലെ കടന്നലിൻറെ കൂട് ആടിയുലഞ്ഞതിനെ തുടർന്ന് സ്ത്രീ താഴേക്ക് ചാടി. എന്നാൽ, ഫയർഫോഴ്സ് സ്ഥാപിച്ച വലയിലാണ് യുവതി വീണത്. യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ചിന്തൻ ശിബിരം: സ്ത്രീ പ്രാതിനിധ്യം കൂട്ടാൻ കോൺഗ്രസ്

രാജസ്ഥാനിലെ ഉദയ്പൂരിൽ സംഘടിപ്പിക്കുന്ന ചിന്തൻ ക്യാമ്പിന് മുന്നോടിയായി കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്നു. പാർട്ടി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റ് മുതിർന്ന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

അപകീർത്തിപ്പെടുത്തല്‍; നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി.സി.ജോർജിന് നോട്ടിസ്

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ പരാമർശങ്ങളിലൂടെ സംഘടനയെ അപകീർത്തിപ്പെടുത്തിയതിനെതിരെ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി.സി.ജോർജിന് നോട്ടീസ്. ജമാഅത്തെ ഇസ്‌ലാമി കേരളാ ഘടകത്തിന്റെയാണ് വക്കീൽ നോട്ടിസ്. കൊലപാതക രാഷ്ട്രീയത്തിൽ സംഘടനക്ക് പങ്കുണ്ടെന്ന തരത്തിൽ ജോർജ് പരാമർശം നടത്തിയിരുന്നു.

അംഗപരിമിതിയുള്ള കുട്ടിക്ക് യാത്ര നിഷേധിച്ചു; ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാപ്പ് പറഞ്ഞു

അംഗപരിമിതിയുള്ള കുട്ടിക്ക് യാത്ര നിഷേധിച്ചതിൽ ഇൻഡിഗോ ക്ഷമാപണം നടത്തി. വിമാനക്കമ്പനി സിഇഒ റോണോജോയ് ദത്ത് കുട്ടിയുടെ കുടുംബത്തോട് ക്ഷമാപണം നടത്തി. വികലാംഗനായ കുട്ടിക്ക് യാത്ര നിഷേധിച്ച സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ലാലു യാദവ് അന്തരിച്ചെന്ന് വ്യാജ വാർത്ത; കടുത്ത നടപടി സ്വീകരിക്കും

ആർജെഡി നേതാവ് ലാലു യാദവ് അന്തരിച്ചു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത. ലാലുവിനെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർ അങ്ങേയറ്റം നിന്ദ്യനാണെന്ന് ആർജെഡി വക്താവ് ചിത്തരഞ്ജൻ ഗഗൻ പറഞ്ഞു. വ്യാജവാർത്തകൾ കെട്ടിച്ചമച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അസാനി തീവ്ര ചുഴലിക്കാറ്റായി; ഒഡീഷ തീരത്ത് ജാഗ്രത

ബംഗാള്‍ ഉള്‍ക്കടലിൽ രൂപം കൊണ്ട അസാനി ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അസാനിയുടെ ശക്തിയേറിയത്. നിലവിൽ ആന്ധ്രാ പ്രദേശ്, ഒഡീഷ തീരങ്ങള്‍ ലക്ഷ്യമിട്ടാണ് ചുഴലിക്കാറ്റിൻ്റെ നീക്കം.