വാഗമൺ ഓഫ് റോഡ് റേസ്; ജോജു ജോർജിനെതിരേ കേസെടുത്തു
വാഗമൺ ഓഫ് റോഡ് റേസിൽ പങ്കെടുത്ത നടൻ ജോജു ജോർജിനെതിരെ കേസെടുത്തു. ജോജുവിനും സ്ഥലമുടമയ്ക്കും സംഘാടകർക്കുമെതിരെയാണ് കേസ്. സംഭവത്തിൽ നിയമലംഘനം നടന്നതായി ബോധ്യപ്പെട്ടതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വാഹനത്തിന്റെ രേഖകൾ സഹിതം ഒരാഴ്ചയ്ക്കകം ആർ.ടി.ഒ മുമ്പാകെ ഹാജരാകാനാണ് നിർദ്ദേശം.