Author:

കുത്തബ് മിനാറിന്റെ പേര് ‘വിഷ്ണു സ്തംഭ്’ എന്നാക്കണമെന്ന ആവശ്യവുമായി പ്രതിഷേധം

കുത്തബ് മിനാറിന്റെ പേര്’വിഷ്ണു സ്തംഭ്’ എന്നാക്കി മാറ്റണം എന്നാവശ്യപ്പെട്ട് വലതുപക്ഷ സംഘടനകളുടെ പ്രതിഷേധം. മഹാകൽ മാനവ് സേന ഉൾപ്പെടെയുള്ള സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സംഘർഷാവസ്ഥയെ തുടർന്ന് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു.

വിജയ് ചിത്രം ബീസ്റ്റ് നാളെ നെറ്റ്ഫ്ലിക്സിലെത്തും

വിജയ് ചിത്രം ബീസ്റ്റ് നാളെ മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. ഏപ്രിൽ 13ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നെൽസൺ ദിലീപ് കുമാറാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവരും ചിത്രത്തിലുണ്ട്.

ക്രിപ്റ്റോകറന്‍സികള്‍ക്ക് 28% ജിഎസ്‌ടി ഏര്‍പ്പെടുത്തിയേക്കും

ചരക്ക് സേവന നികുതി കൗൺസിൽ ക്രിപ്റ്റോകറൻസികൾക്ക് 28 ശതമാനം നികുതി ചുമത്തിയേക്കുമെന്ന് റിപ്പോർട്ട്. അടുത്ത ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ ഈ നിർദ്ദേശം സമർപ്പിക്കാനാണ് സാധ്യത. ക്രിപ്റ്റോ-ഇടപാട്, ഖനനം, വിൽപ്പന, വാങ്ങൽ തുടങ്ങിയ എല്ലാ ഇടപാടുകൾക്കും ജിഎസ്‌ടി ബാധകമായിരിക്കും.

ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍ ആമസോൺ പ്രൈമിൽ

അരുൺ വൈഗ സംവിധാനം ചെയ്ത ‘ഉപചാരപൂർവം ഗുണ്ടജയൻ’ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു. രാജേഷ് വർമ്മയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൈജു കുറുപ്പ്, സിജു വിൽസൺ, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

സന്തൂർ സംഗീത ഇതിഹാസം പണ്ഡിറ്റ് ശിവ്കുമാർ ശർമ അന്തരിച്ചു

സന്തൂർ സംഗീത ഇതിഹാസം പണ്ഡിറ്റ് ശിവകുമാർ ശർമ്മ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ആറ് മാസമായി ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സന്തൂറിനെ ലോക പ്രശസ്തിയിലെത്തിച്ച സംഗീതജ്ഞനാണ് പണ്ഡിറ്റ് ശിവ്കുമാർ ശർമ.

യുവമോർച്ച യോഗത്തിൽ ദ്രാവിഡ് പങ്കെടുക്കില്ലെന്ന് ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ് ബിജെപി യുവമോർച്ചയുടെ ധരംശാലയിലെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിസിസിഐ. യുവമോർച്ചയുടെ ധരംശാലയിൽ നടക്കുന്ന ദേശീയ വർക്കിങ് കമ്മിറ്റിയിൽ, ദ്രാവിഡ് പങ്കെടുക്കുമെന്ന് ധരംശാല എംഎൽഎ വിശാൽ നെഹ്റിയയാണ് പ്രഖ്യാപിച്ചിരുന്നത്.

കല്‍ക്കരി ക്ഷാമം: കടുത്ത പ്രതിസന്ധിയില്‍ ലോഹ നിർമ്മാണ മേഖല

ഇന്ത്യയിലെ കൽക്കരി പ്രതിസന്ധി ഇരുമ്പ് ഉത്പാദകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ലോഹ നിർമ്മാതാക്കൾ അവരുടെ മില്ലുകൾ പ്രവർത്തിപ്പിക്കാനായി വിലയേറിയ കൽക്കരി ഇറക്കുമതിയിലേക്ക് തിരിയുന്നു. ഇത് പണപ്പെരുപ്പ സമ്മർദ്ദങ്ങളും വർദ്ധിപ്പിക്കുന്നു.

‘അസാനി’ ചുഴലിക്കാറ്റ്; കേരളത്തിലും വ്യാപക മഴയ്ക്ക് സാധ്യത

‘അസാനി’ അതിതീവ്ര ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരം ആന്ധ്രപ്രദേശ് തീരത്തെത്തും. നിലവിൽ അതിതീവ്ര ചുഴലിക്കാറ്റായി നിലകൊള്ളുന്ന ‘അസാനി’ വരും ദിവസങ്ങളിൽ ശക്തി കുറയുമെന്നാണു പ്രവചനം. ഇതിന്റെ ഫലമായി കേരളത്തിലും തീവ്രമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

ന്യൂഫ്രണ്ട്സ് കോളനിയിലും മംഗോൾപുരിയിലും കുടിയൊഴിപ്പിക്കൽ നടപടി തുടരുന്നു

അനധികൃത കയ്യേറ്റങ്ങൾ നടന്ന പ്രദേശങ്ങളിൽ നിന്ന് കയ്യേറ്റക്കാരെ ഒഴിപ്പിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിന് പിന്നാലെ, ന്യൂ ഫ്രണ്ട്സ് കോളനിയിലും മംഗോൾപുരിയിലും കുടിയൊഴിപ്പിക്കൽ നടപടികൾ ആരംഭിച്ചു. കനത്ത പോലീസ് കാവലിൽ ബുൾഡോസറുകൾ ഉപയോഗിച്ച് കുടിയൊഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുകയാണ്.

ചരിത്രം കുറിയ്ക്കാൻ ഗോകുലം ഇന്നിറങ്ങും

ഐ ലീഗിൽ ഗോകുലം കേരള ഇന്ന് ശ്രീനിധി ഡെക്കാനെ നേരിടും. ഇന്നത്തെ മത്സരത്തിൽ സമനില വഴങ്ങിയാലും ഗോകുലത്തിന് കിരീടം ഉറപ്പാണ്. 16 മത്സരങ്ങളിൽ 12 എണ്ണത്തിലും വിജയിച്ച ഗോകുലത്തിന് 40 പോയിൻറാണുള്ളത്. ഇന്നത്തെ മത്സരം ഉൾപ്പെടെ രണ്ട് മത്സരങ്ങളാണ് ഗോകുലത്തിന് ഇനി…