Author:

അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ച് കിടക്കാൻ ട്രെയിനുകളിൽ ഇനി ബേബി ബെർത്ത്

അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ച് ഉറങ്ങാൻ ഇന്ത്യയിൽ ട്രെയിനുകളിൽ പ്രത്യേക ബെർത്ത് സംവിധാനം വരുന്നു. മാതൃദിനത്തോടനുബന്ധിച്ച് പരീക്ഷണാടിസ്ഥാനത്തിൽ ലഖ്നൗ ഡിവിഷനിൽ തേഡ് എസി കോച്ചിൽ രണ്ട് സ്പെഷ്യൽ ബെർത്തുകൾ ഇങ്ങനെ തയ്യാറാക്കിയിട്ടുണ്ട്. സാധാരണ സീറ്റിൽ മടക്കിവെയ്ക്കാവുന്ന തരത്തിലുള്ളതാണ് ബേബി സീറ്റ്.

‘അസമിൽ നിന്ന് അഫ്‌സ്പ പൂർണമായും നീക്കും’; അമിത് ഷാ

അസമിലെ 60% പ്രദേശങ്ങളിൽ നിന്നും അഫ്സ്പ നീക്കം ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. വരും വർഷങ്ങളിൽ സംഘർഷം കുറയുന്നത് നോക്കി അഫ്സ്പ പൂർണമായും സംസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു. അസമിന്റെ വരും നാളുകൾ…

പാകിസ്താനില്‍ പഞ്ചസാര കയറ്റുമതിക്ക് നിരോധനം

ഭക്ഷ്യക്ഷാമം നേരിടുന്ന പാകിസ്ഥാനിൽ പഞ്ചസാര കയറ്റുമതിക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി. പ്രാദേശിക ക്ഷാമം ഒഴിവാക്കാനും നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താനുമായാണ് ഈ തീരുമാനം. ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും വീഴ്ചവരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

1928ൽ പട്യാല രാജാവ് നിർമ്മിച്ച വജ്ര നെ‌ക്‌ലേസ് അണിഞ്ഞ് എമ്മ ചേംബർലെയിൻ!

പ്രശസ്തമായ മെറ്റ് ഗാല ഫാഷൻ ഫെസ്റ്റിവലിൽ പട്യാല രാജാവ് ഭൂപീന്ദർ സിംഗിന്റെ ഡയമണ്ട് നെക്ലേസ് ധരിച്ച് ഇന്റർനെറ്റ് താരം എമ്മ ചേംബർലെയ്ൻ. 1928ലാണ് ഭൂപീന്ദർ സിങ് ലോകത്തിലെ ഏറ്റവും വലുപ്പമുള്ള ഏഴാമത്തെ വജ്രം ഉപയോ​ഗിച്ച് അപൂർവമായ ഈ നെക്‌ലേസ് പണിയിച്ചത്.

കൊച്ചി മെട്രോ പൂന്തോട്ടത്തിൽ കഞ്ചാവ് ചെടി

കൊച്ചി മെട്രോയുടെ തൂണുകൾക്കിടയിലുള്ള പൂന്തോട്ടത്തിൽ കഞ്ചാവ് ചെടി. ചെടി കണ്ടെത്തിയയാൾ വിവരമറിയിച്ചതിനെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ എത്തി ചെടി നീക്കം ചെയ്യുകയായിരുന്നു. പാലാരിവട്ടം മെട്രോ സ്റ്റേഷൻ സമീപം മെട്രോ പില്ലർ 516നും 517നും ഇടയിലുള്ള പ്രദേശത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

ശ്രീലങ്കയിൽ ജീവൻ‌ രക്ഷിക്കാൻ നാവിക താവളത്തിൽ അഭയം പ്രാപിച്ച് പ്രധാനമന്ത്രി

മുൻ ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും കുടുംബവും പ്രതിഷേധക്കാരെ ഭയന്ന് നാവിക താവളത്തിൽ അഭയം പ്രാപിച്ചു. ശ്രീലങ്കയിലെ ട്രിങ്കോമാലി നേവൽ ബേസിലാണ് ഇവർ അഭയം പ്രാപിച്ചതെന്നാണ് റിപ്പോർട്ട്. അതേസമയം, നാവിക താവളത്തിന് മുന്നിലും പ്രതിഷേധക്കാർ പ്രതിഷേധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

താല്‍ക്കാലികമായി സേവനം നിര്‍ത്തലാക്കി സ്വിഗ്ഗി ജിനി

സ്വിഗ്ഗി തങ്ങളുടെ പിക്ക്-അപ്പ്, ഡ്രോപ്പ്-ഓഫ് സർവീസായ ജിനി, പ്രധാന മെട്രോ സിറ്റികളിൽ ഉടനീളം താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ട്. വിതരണ തൊഴിലാളികളുടെ കുറവ് കാരണമാണ് സർവീസ് നിർത്തിവെച്ചിരിക്കുന്നത്.

ഒഎൻവി സാഹിത്യ പുരസ്കാരം ടി.പത്മനാഭന്

ഒ.എൻ.വി കൾച്ചറൽ അക്കാദമിയുടെ ഒ.എൻ.വി സാഹിത്യ പുരസ്കാരം കഥാകൃത്ത് ടി.പത്മനാഭന്. കഥാസാഹിത്യത്തിന് അദ്ദേഹം നൽകിയ സമഗ്രസംഭാവനയ്ക്കുള്ള അംഗീകാരമായാണ് പുരസ്കാരം. ഒപ്പം രണ്ട് വർഷത്തെ ഒഎൻവി യുവ കവി അവാർഡുകളും പ്രഖ്യാപിച്ചു. 2021ൽ അരുൺ കുമാർ അന്നൂരും 2022 ൽ അമൃത ദിനേശും…

നിപ വൈറസിനെതിരെ വീണ്ടും ജാഗ്രത; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം

നിപ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കോഴിക്കോട്, എറണാകുളം ജില്ലകളിൽ നിപ നേരത്തെ വന്നിട്ടുണ്ടെങ്കിലും മറ്റ് ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

എമ്പപ്പെ മാഡ്രിഡിലേക്ക് തന്നെ; പ്രഖ്യാപനം ഫ്രഞ്ച് ലീഗിന് ശേഷം

യുവ ഫ്രഞ്ച് സ്ട്രൈക്കർ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് മടങ്ങും. ഇതുമായി ബന്ധപ്പെട്ട് റയൽ മാഡ്രിഡുമായി താരം ചർച്ചകൾ നടത്തിവരികയാണെന്നും ഉടൻ തന്നെ കരാർ ഒപ്പിടുമെന്നും റിപ്പോർട്ട് ഉണ്ട്. ലീഗ് വൺ സീസൺ അവസാനത്തോടെ റയൽ മാഡ്രിഡിലേക്കുള്ള നീക്കം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ട്…