Author:

യുപിയില്‍ ‘ചാണക വാതക പ്ലാന്റ്’ നിര്‍മിക്കാനൊരുങ്ങുന്നു

ചാണകത്തിൽ നിന്ന് പ്രകൃതി വാതകം ഉത്പാദിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഉത്തർപ്രദേശ്. ഉത്തർ പ്രദേശിലെ ബറേലിയിൽ ഗ്യാസ് പ്ലാൻറ് സ്ഥാപിക്കും. ചാണകം ശേഖരിക്കാൻ കർഷകർക്ക് കിലോയ്ക്ക് 1.5 രൂപ നൽകും. ഇത് കർഷകർക്ക് നല്ല വരുമാനം കൊണ്ടുവരുമെന്ന് യുപി സർക്കാർ അവകാശപ്പെടുന്നു.

‘ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ സംസ്ഥാനത്തിന് കഴിയില്ല’: സുപ്രീം കോടതിയുടെ സുപ്രധാന വിധി

ബാങ്ക് ഇതര സാമ്പത്തിക സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ കേരള സർക്കാരിന് കഴിയില്ലെന്ന് സുപ്രീം കോടതി വിധി. ഇതോടെ ഈ ധനകാര്യ സ്ഥാപനങ്ങൾക്ക് കേരള മണി ലെന്റേർസ് ആക്ട് ബാധകമാകില്ല. ആർബിഐ നിയമ ഭേദഗതി പ്രകാരം രജിസ്റ്റർ ചെയ്ത ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക്…

ഫിഫ ലോകകപ്പ് സ്റ്റേഡിയം സന്ദർശിച്ച് കേന്ദ്രമന്ത്രി മുരളീധരൻ

ഫിഫ ലോകകപ്പിൻറെ വേദികളിലൊന്നായ അൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയം വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സന്ദർശിച്ചു. സ്റ്റേഡിയത്തിലെ സൗകര്യങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.

എൻജിഒകളുടെ വിദേശ ധനസഹായത്തിലെ അഴിമതി; കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരടക്കം പിടിയിൽ

സർക്കാരിതര സംഘടനകൾക്ക് വിദേശ ധനസഹായം ലഭിച്ചതിലെ അഴിമതി മറച്ചുവയ്ക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. വിദേശ ഫണ്ട് തിരിമറി നടത്തിയെന്നാരോപിച്ച് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തുകയും 10 പേരെ…

സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി ഗോകുലം കേരള

ഐ ലീഗിൽ ശ്രീനിധി ഡെക്കാൻ എഫ് സി ഗോകുലം കേരള എഫ് സിയെ 3-1ന് തോൽപ്പിച്ചു.കിരീടം നേടാൻ ഒരു പോയിൻറ് മാത്രം ആവശ്യമുള്ള ഗോകുലം കേരള എഫ് സിക്ക് ഇനിയുള്ള അവസാന മത്സരം നിർണായകമാണ്.

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ക്ലസ്റ്റര്‍ തലത്തിലേക്ക് മാറുന്നു

കെ.എസ്.ആർ.ടി.സിയിൽ പരമ്പരാഗതമായി ഡിപ്പോ അടിസ്ഥാനത്തിൽ നടത്തിയിരുന്ന സർവീസുകൾ ക്ലസ്റ്റർ തലത്തിലേക്ക് മാറ്റുന്നു. ഒരേ സമയം ഒന്നിലധികം സർവീസുകൾ നടത്തുക, യഥാക്രമം സർവീസ് നടത്താതിരിക്കുക എന്നിവയെ തുടർന്നാണ് നടപടി. വരുമാനം കുറയ്ക്കാനും ഇന്ധനചിലവ് കുറയ്ക്കാനുമാണ് നടപടിയെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

‘കൊവിഡിനെതിരായ പോരാട്ടത്തില്‍ ലോകം ഇന്ത്യയെ മാതൃകയാക്കുന്നു’

കോവിഡിനെതിരായ പോരാട്ടത്തിൽ ലോകത്തിന് ഇന്ത്യ മാതൃകയാവുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. മുൻപ് കൊവിഡിനെതിരെ പോരാടാൻ ഇന്ത്യ മറ്റ് രാജ്യങ്ങളുടെ സഹായം തേടിയിരുന്നുവെങ്കിലും ഇന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തെ സഹായിക്കുകയാണെന്നും നദ്ദ പറഞ്ഞു.

‘പാലം തകരാൻ കാരണം കാറ്റ്, ഉദ്യോ​ഗസ്ഥന്റെ പ്രതികരണം അത്ഭുതപ്പെടുത്തുന്നത്’; നിതിൻ ​ഗഡ്കരി

ബീഹാറിലെ സുൽത്താൻഗഞ്ചിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നതിന് കാരണം കാറ്റാണെന്ന ഉദ്യോഗസ്ഥൻറെ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തുന്നതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പാലം തകരാനുള്ള കാരണം ചോദിച്ചപ്പോൾ ശക്തമായ കാറ്റിനെ കാരണമാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

പിടിച്ചുപറിക്കേസിൽ ഉറ്റബന്ധു പിടിയിൽ; അന്വേഷണ ഉത്തരവിട്ടത് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിയുടെ ബന്ധു അറസ്റ്റിൽ. വൈഎസ്ആർ കോൺഗ്രസിന്റെ പ്രാദേശിക നേതാവ് കൂടിയായ വൈ.എസ് കൊണ്ട റെഡ്ഡിയാണ് പിടിച്ചുപറിക്കേസിൽ അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ബന്ധു പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

ടൈറ്റൻസ് പ്ലേ ഓഫ് ഉറപ്പിച്ചു: ലക്നൗവിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ്

ലക്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ച് ഈ സീസണിൽ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റൻസ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ 144 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിംഗിൽ 82 റൺസിന് ലക്നൗ ഓൾ ഔട്ട് ആവുകയായിരുന്നു.