Author:

മുൻകൂർ ജാമ്യാപേക്ഷയുമായി പി.സി ജോർജ്

വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ മുൻ എം.എൽ.എ പി.സി ജോർജ് മുൻകൂർ ജാമ്യാപേക്ഷ നൽകി. എറണാകുളം ജില്ലാ കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. മതവിദ്വേഷം സൃഷ്ടിക്കുന്ന ഒരു ഭാഗവും തൻറെ പ്രസംഗത്തിലില്ലെന്നും അദ്ദേഹം ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റ് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

എല്‍ഡിഎഫിന് വോട്ടുതേടാന്‍ കെ.വി.തോമസ്? പ്രഖ്യാപനം ഇന്ന്

തൃക്കാക്കരയിൽ ഇടതുപക്ഷത്തിന് വേണ്ടി വോട്ടഭ്യർത്ഥിക്കാൻ കോണ്‍ഗ്രസ് നേതാവ് പ്രൊഫ.കെ.വി തോമസ് എത്തുമോ എന്നു ഇന്ന് അറിയാം. നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിലും കെ വി തോമസ് പങ്കെടുക്കുമെന്നാണ് സൂചന. ഇന്ന് രാവിലെ നടക്കുന്ന പത്രസമ്മേളനത്തിലാണ് തോമസ് ഇക്കാര്യം പ്രഖ്യാപിക്കുക.

കലാപഭൂമിയായി ശ്രീലങ്ക; സൈന്യത്തിന്‌ കൂടുതല്‍ അധികാരം

ശ്രീലങ്കയിൽ സ്ഥിതിഗതികൾ അതീവഗുരുതരമായ സാഹചര്യത്തിൽ പ്രതിഷേധക്കാരെ കണ്ടാൽ ഉടൻ വെടിയുതിർക്കാൻ നിർദ്ദേശം. പൊതുമുതൽ നശിപ്പിക്കുകയോ കൊള്ളയടിക്കുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വെടിവയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൊളംബോയിലെ തെരുവുകളിൽ നൂറുകണക്കിന് സൈനികരെ വിന്യസിച്ചതിന് പിന്നാലെയാണ് ഉത്തരവ്.

‘രാജ്യദ്രോഹക്കുറ്റം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം’; ഹർജികൾ വീണ്ടും സുപ്രിംകോടതിയിൽ

രാജ്യദ്രോഹക്കുറ്റം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജികൾ ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. കൊളോണിയൽ നിയമത്തിന്റെ പുനഃപരിശോധന പൂർത്തിയാകുന്നതുവരെ സെക്ഷൻ 124 എയുടെ പ്രയോഗം തടയാൻ കഴിയുമോ എന്ന കോടതിയുടെ ചോദ്യത്തിന് കേന്ദ്രം ഇന്ന് മറുപടി നൽകിയേക്കും.

റിഫ മെഹ്നുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ഇന്ന് ലഭിച്ചേക്കും

ദുബായിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച വ്ളോഗർ റിഫ മെഹ്നുവിൻറെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും. ഫോറൻസിക് വിഭാഗം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറും. റിഫയുടെ ഭർത്താവ് മെഹ്നാസിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്.

ഡൽഹിയിലെ ഒഴിപ്പിക്കൽ നടപടികൾ; പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ

ഡൽഹിയിലെ കുടിയൊഴിപ്പിക്കൽ നടപടികളിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ. ഇടതുപാർട്ടികളായ സി.പി.ഐ(എം), സി.പി.ഐ, ആർ.എസ്.പി എന്നിവയുടെ ആഭിമുഖ്യത്തിൽ ഇന്ന് ലഫ്റ്റനൻറ് ജനറൽ അനിൽ ബായ്ജാലിന്റെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തും.

അവതാർ രണ്ടാം ഭാഗത്തിൻറെ മലയാളം ടീസർ ട്രെയ്‌ലർ റിലീസ് ചെയ്തു

ലോക സിനിമാപ്രേമികൾ കാത്തിരിക്കുന്ന ചിത്രം അവതാർ 2വിൻ്റെ മലയാളം ട്രെയിലർ പുറത്തിറങ്ങി. ‘അവതാർ: ദി വേ ഓഫ് വാട്ടർ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സോ സൽദാന, സാം വർത്തിംഗ്ടൺ, കേറ്റ് വിൻസ്ലെറ്റ്, വിൻ ഡീസൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അസാനി ചുഴലിക്കാറ്റ്; വിശാഖപട്ടണത്തിൽ നിന്നുളള വിമാന സർവീസുകൾ റദ്ദാക്കി

അസാനി ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തോട് അടുക്കുന്ന സാഹചര്യത്തിൽ വിശാഖപട്ടണത്ത് നിന്നുള്ള എല്ലാ വിമാന സർവീസുകളും ബുധനാഴ്ച വരെ റദ്ദാക്കി. ജാഗ്രതാ നിർദേശത്തിൻറെ ഭാഗമായാണ് തീരുമാനം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ആന്ധ്രാപ്രദേശ് തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൊണാള്‍ഡ് ട്രംപിനെ ട്വിറ്ററില്‍ തിരിച്ചുവരാന്‍ അനുവദിക്കുമെന്ന് ഇലോണ്‍ മസ്‌ക്

മുൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെ ട്വിറ്ററിൽ തിരിച്ചെത്താൻ അനുവദിക്കുമെന്ന് എലോൺ മസ്ക്. ക്യാപിറ്റോള്‍ ആക്രമണത്തിന് ശേഷം ട്വിറ്ററിൽ നിന്ന് ട്രംപിനെ വിലക്കിയത് പുനഃപരിശോധിക്കുമെന്ന് മസ്ക് അറിയിച്ചു. താൻ ട്വിറ്റർ സ്വന്തമാക്കിയിട്ടില്ല, അതിനാൽ ഉടനെ വിലക്ക് നീക്കാനാവില്ലെന്നും മസ്ക് പറഞ്ഞു.

‘കെവി തോമസ് എല്‍ഡിഎഫിന് നാശം വരുത്തും’; രമേശ് ചെന്നിത്തല

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കെ.വി തോമസിനെതിരെ പ്രതികരണവുമായി രമേശ് ചെന്നിത്തല. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കെ.വി തോമസിൻറെ സാന്നിധ്യം എൽഡിഎഫിന് ദോഷം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കെ.വി തോമസിനെ ആരും കോൺഗ്രസിൽ നിന്ന് പുറത്താക്കില്ല. അദ്ദേഹത്തിന് വേണമെങ്കിൽ സ്വയം പുറത്തുപോകാമെന്നും അദ്ദേഹം പറഞ്ഞു.