Author:

ഗ്രഹാം തോർപ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; രോഗവിവരം പുറത്തുവിടാതെ അധികൃതർ

ഇംഗ്ലണ്ടിൻ്റെ മുൻ ക്രിക്കറ്റ് താരം ഗ്രഹാം തോർപ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെന്നു ഇംഗ്ലണ്ടിലെ പ്രഫഷനൽ ക്രിക്കറ്റേഴ്സ് അസോസിയേഷൻ. അൻപത്തിരണ്ടുകാരനായ തോർപിന്റെ രോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ പക്ഷേ ഇത് വരെ പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ ആഷസ് പരമ്പരയ്ക്കു ശേഷം തോർപ് ചുമതലയൊഴിഞ്ഞിരുന്നു.

കോഴിക്കോട്ട് ഉപേക്ഷിച്ച 266 വെടിയുണ്ടകള്‍ കണ്ടെത്തി; വെടിവെപ്പ് പരിശീലനമെന്ന് തെളിവ്

കോഴിക്കോട് തൊണ്ടയാടിന് സമീപം ദേശീയപാത ബൈപ്പാസിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ 266 വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ടെടുത്ത വസ്തുക്കളിൽ യുകെ നിർമ്മിത വെടിയുണ്ടകളും ഉൾപ്പെടുമെന്ന് പോലീസ് പറഞ്ഞു. വെടിവയ്പിൻറെ തെളിവുകളും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ഭീഷണിപ്പെടുത്തിയെന്ന ദീപാ നിശാന്തിന്റെ പരാതി; തുടർനടപടി തടഞ്ഞ് കോടതി

ഫേസ്ബുക്ക് പോസ്റ്റിലൂടെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് അദ്ധ്യാപിക ദീപാ നിശാന്ത് നൽകിയ കേസിൽ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. തൃശൂർ വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരെ തിരുവനന്തപുരം സ്വദേശി ബിജു നായർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു. 2018ലെ എഫ്.ബി പോസ്റ്റുമായി ബന്ധപ്പെട്ടാണ്…

വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണം; പൊതുതാത്പര്യ ഹർജികളിൽ വിധി ഇന്ന്

വൈവാഹിക ബലാത്സംഗത്തെ ക്രിമിനൽ കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജികളിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. 15 വയസിൽ താഴെയല്ലാത്ത ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്ന വ്യവസ്ഥയെയാണ് ഹർജിക്കാർ ചോദ്യം ചെയ്തത്.

പെരേര ഡിയാസ് ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ എത്തുന്നു?

അർജന്റീനയുടെ പെരേര ഡയസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിയെത്തുമെന്ന് സൂചനകൾ.അർജന്റീനിയൻ ക്ലബ് പ്ലാറ്റൻസിൽ നിന്ന് എത്തിയ ഡയസ് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പ്ലാറ്റൻസും ഡയസും തമ്മിലുള്ള കരാർ അവസാനിക്കാൻ ഇനിയും ആറുമാസം ബാക്കിയുണ്ട്.

ഒരു താത്വിക അവലോകനം ആമസോൺ പ്രൈമിൽ

ജോജു നായകനായ അഖിൽ മാരാരുടെ ഏറ്റവും പുതിയ ചിത്രം ‘ഒരു താത്വിക അവലോകനം’ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു. ഡിസംബർ 31നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

കോട്ടയം ജില്ലയിൽ വെള്ളപ്പൊക്ക ഭീഷണി; കരകവിഞ്ഞ് മീനച്ചിലാർ

കനത്ത മഴയെ തുടർന്ന് കോട്ടയം ജില്ലയിൽ വെള്ളപ്പൊക്ക ഭീഷണി. പാലാ, ഈരാറ്റുപേട്ട പ്രദേശങ്ങളിൽ മീനച്ചിലാർ കരകവിഞ്ഞൊഴുകി. ഈരാറ്റുപേട്ട നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇന്നലെ രാത്രി 11 മണിയോടെയാണ് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത്.

തെക്കൻ-മധ്യ കേരളത്തിൽ കനത്ത മഴ; വരും ദിവസങ്ങളിലും തുടരും

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അസാനി ചുഴലിക്കാറ്റിൻറെ സ്വാധീനത്തിൽ തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴയാണ് ലഭിക്കുന്നത്.

വാർഹോളിന്റെ മൺറോ ഛായാചിത്രത്തിന് 1507 കോടി രൂപ

അമേരിക്കൻ ചിത്രകാരൻ ആൻഡി വാർഹോൾ വരച്ച ഹോളിവുഡ് സുന്ദരി മെർലിൻ മൺറോയുടെ ഛായാചിത്രത്തിന് 1,507 കോടി രൂപ. ഒരു അമേരിക്കൻ കലാസൃഷ്ടിക്ക് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന തുകയാണിത്. 1964ലാണ് വാർഹോൾ ‘ഷോട്ട് സെയ്ജ് ബ്ലൂ മെര്‍ലിന്‍’ എന്നറിയപ്പെടുന്ന പെയിൻറിംഗ് വരച്ചത്.

കനത്ത മഴ; തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് മാറ്റിവച്ചു

കനത്ത മഴയെ തുടർന്ന് തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് മാറ്റിവെച്ചു. വെടിക്കെട്ട് ഇന്ന് നടത്തുമോ എന്ന് കാലാവസ്ഥ അനുസരിച്ച് പിന്നീട് തീരുമാനിക്കും. വെടിക്കെട്ടിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെങ്കിലും കുടമാറ്റത്തിന് ശേഷം ആരംഭിച്ച കനത്ത മഴ കണക്കുകൂട്ടലുകളെ തകിടം മറിക്കുകയായിരുന്നു.