Author:

മസ്തിഷ്‌കത്തില്‍ മുഴ; ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിന് സെറിബ്രല്‍ അന്യൂറിസം

ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിങ് മസ്തിഷ്ക രോഗത്തിന് ചികിത്സ തേടിയതായി റിപ്പോർട്ട്. മസ്തിഷ്കത്തെ ബാധിക്കുന്ന ‘സെറിബ്രല്‍ അന്യൂറിസം’ എന്ന രോഗാവസ്ഥയാണ് അദ്ദേഹത്തെ ബാധിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ശസ്ത്രക്രിയ നടത്തുന്നതിനു പകരം പരമ്പരാഗത ചൈനീസ് ചികിത്സാ രീതി പിന്തുടരാനാണ് പ്രസിഡന്റിന്റെ തീരുമാനം.

പെണ്‍കുട്ടിയെ വേദിയില്‍ അപമാനിച്ച സംഭവം: സമസ്ത നേതാവിനെ വിമർശിച്ച് കെ.ടി.ജലീല്‍

വേദിയിൽ വെച്ച് പെൺകുട്ടിയെ അപമാനിച്ച സമസ്ത നേതാവിനെതിരെ വിമർശനവുമായി കെ.ടി ജലീൽ. ചില ആളുകൾ നിശ്ശബ്ദത പാലിക്കുന്നതാണ് അപമാനം ഒഴിവാക്കാൻ നല്ലതെന്നും വിവാദത്തിൽ ലീഗ് നിലപാട് വ്യക്തമാക്കണമെന്നും കെ.ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കേരള യൂണിവേഴ്‌സിറ്റി പരീക്ഷാ നടത്തിപ്പിലെ വീഴ്ചയിൽ അധ്യാപകനെതിരെ നടപടി

കേരള സർവകലാശാല പരീക്ഷാ നടത്തിപ്പിൽ നടപടി എടുക്കാൻ സിൻഡിക്കേറ്റിൻറെ തീരുമാനം. അധ്യാപകനെ ഡീബാർ ചെയ്യാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. പരീക്ഷാ നടത്തിപ്പിനായി ചെലവഴിക്കുന്ന പണം അധ്യാപകരിൽ നിന്ന് ഈടാക്കും. പ്രോ വൈസ് ചാൻസലറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഇടതിനൊപ്പം; നിലപാട് വ്യക്തമാക്കി കെ. വി തോമസ്

ഇടത് പക്ഷത്തോടൊപ്പമെന്ന് നിലപാട് വ്യക്തമാക്കി കെവി തോമസ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ജോ ജോസഫിനൊപ്പം എൽഡിഎഫ് പ്രചരണത്തിൽ പങ്കെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ കോൺഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

നടി കാവ്യാ മാധവൻ്റെ ബാങ്ക് ലോക്കർ പരിശോധിച്ചു

ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ദൃശ്യങ്ങൾ ചോർന്നെന്ന പരാതിയിൽ കാവ്യാ മാധവൻ്റെ പനമ്പിള്ളി നഗറിലെ സ്വകാര്യ ബാങ്കിന്റെ ലോക്കർ പൊലീസ് പരിശോധിച്ചു. നടിയെ പീഡിപ്പിച്ച സംഭവത്തിനു ശേഷം ദിലീപിന്റെ നിർദേശപ്രകാരം നടി തുറന്ന ലോക്കറാണു പരിശോധിച്ചതെന്നു ബാങ്ക് ജീവനക്കാർ…

കെ.ആര്‍.ഗൗരിയമ്മ വിടവാങ്ങിയിട്ട് ഒരു വർഷം

കേരളത്തിലെ കമ്യൂണിസ്റ്റ് വിപ്ലവനായിക കെ.ആർ. ഗൗരിയമ്മയുടെ ഓർമകൾക്ക് ഇന്ന് ഒരു വയസ്സ്. 2021 മേയ് 11നാണ് സ്ത്രീമുന്നേറ്റ ചരിത്രത്തെ അടയാളപ്പെടുത്തിയ ഗൗരിയമ്മ വിടവാങ്ങിയത്. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഏക വനിത അംഗമായിരുന്ന ഗൗരിയമ്മയാണ് ചരിത്രപ്രധാനമായ ഭൂപരിഷ്‍കരണ നിയമം നടപ്പാക്കിയത്.

തൃശ്ശൂര്‍ പൂരം: മഴമൂലം മാറ്റിവെച്ച വെടിക്കെട്ട് ഇന്ന് വൈകീട്ട് 7ന്

മാറ്റിവെച്ച തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് ഇന്ന് വൈകീട്ട് ഏഴ് മണിക്ക് നടത്തും. പകൽപ്പൂരവും അനുബന്ധ ചടങ്ങുകളും നേരത്തെ നിശ്ചയിച്ചത് പ്രകാരം തന്നെ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.കനത്ത മഴയെ തുടർന്നാണ് ഇന്ന് പുലർച്ച മൂന്ന് മണിക്ക് നടത്താൻ നിശ്ചയിച്ചിരുന്ന വെടിക്കെട്ട് മാറ്റിവെച്ചത്.

കശ്മീർ ഫയൽസ്; ട്വിറ്ററിൽ കൊമ്പുകോർത്ത് തരൂരും വിവേക് അഗ്നിഹോത്രിയും

സിംഗപ്പൂരിൽ ‘കശ്മീർ ഫയൽസ്’ നിരോധിച്ചതിന് പിന്നാലെ വിവേക് അഗ്നിഹോത്രിയും എം.പി ശശി തരൂരും ട്വിറ്ററിൽ തർക്കം. ‘ഇന്ത്യയിലെ ഭരണകക്ഷി വീമ്പുപറയുന്ന ചിത്രം, കശ്മീർ ഫയൽസ്, സിംഗപ്പൂരിൽ നിരോധിച്ചിരിക്കുന്നു” എന്ന തരൂരിൻ്റെ ട്വീറ്റിന് “സിംഗപ്പൂർ ലോകത്തെ ഏറ്റവും കഠിനമായ സെൻസർ” എന്ന് അഗ്നിഹോത്രിയും…

കാൻ ചലച്ചിത്രമേള 17ന് ആരംഭിക്കും; ഇന്ത്യൻ സംഘത്തിൽ നയൻതാരയും

ഫ്രാൻസ് കാൻ ചലച്ചിത്ര മേളയിൽ ആദ്യ ദിനം ഇന്ത്യയെ പ്രതിനിധീകരിച്ച് നടി നയൻതാര. 17ന് ഫെസ്റ്റിവലിൻറെ ഉദ്ഘാടന ദിവസം മന്ത്രി അനുരാഗ് ഠാക്കൂർ ഇന്ത്യൻ സംഘത്തെ നയിക്കും. ഉദ്ഘാടന രാത്രിയിൽ ശ്രദ്ധകേന്ദ്രമാവുന്ന രാജ്യമാണ് ഇന്ത്യ. മേളയുടെ ഭാഗമായ ഫിലിം മാർക്കറ്റിൽ ‘കൺട്രി…

ബൗച്ചർക്കെതിരെയുള്ള എല്ലാ അച്ചടക്ക നടപടികളും പിൻവലിച്ച് ക്രിക്കറ്റ് ബോർഡ്

ദേശീയ ടീം പരിശീലകൻ മാർക് ബൗച്ചർക്കെതിരെയുള്ള എല്ലാ അച്ചടക്ക നടപടികളും പിൻവലിച്ച് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്. കരിയറിലും പിന്നീടു പരിശീലകനായപ്പോഴും വംശീയ പരാമർശങ്ങൾ നടത്തി എന്നതായിരുന്നു കേസ്. ആരോപണങ്ങൾക്കു തെളിവില്ലെന്നു പറഞ്ഞാണ് ബോർഡിന്റെ പിൻമാറ്റം.