Author:

“പുറത്താക്കാന്‍ മാത്രമുള്ള പ്രാധാന്യം കെ.വി.തോമസിനില്ല”

പുറത്താക്കാന്‍ മാത്രമുള്ള പ്രാധാന്യം കെ.വി.തോമസിനില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍. കെ.വി.തോമസിനെ സസ്പെൻഡ് ചെയ്ത ശേഷമാണ് എഐസിസിക്കു റിപ്പോർട്ട് നൽകിയത്. ഇപ്പോൾ കെ.വി.തോമസ് പാർട്ടിയിൽ ഇല്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

‘വിക്ര’മിലെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്യും

കമൽ ഹാസൻ നായകനാകുന്ന വിക്രമിന്റെ ഓഡിയോയും ട്രെയിലറും മെയ് 15ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഇന്ന് ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കമൽ ഹാസന്റെ രാജ് കമൽ ഇന്റർ നാഷണൽ നിർ മ്മിക്കുന്ന…

വാക്ക് പാലിച്ച് സഞ്ജു; യശസ്വിക്ക് പുതുപുത്തന്‍ ബാറ്റ്

രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിലേക്ക് അടുക്കുകയാണ്. ക്യാപ്റ്റൻ സഞ്ജു സാംസൺ യശസ്വി ജയ്സ്വാളിന് ഒരു ബാറ്റ് സമ്മാനിച്ചു. നേരത്തെ, ഡ്രസ്സിംഗ് റൂമിൽ സഞ്ജുവിന്റെ ബാറ്റ് നോക്കുന്ന യശസ്വിയുടെ വീഡിയോ രാജസ്ഥാൻ റോയൽസ് പങ്കുവച്ചിരുന്നു.

മലയാളി ഡോക്ടർക്ക് ഫിഫ അംഗീകാരം

മലപ്പുറം സ്വദേശി ഡോ.ദീപക്കിന്റെ സംഭാവനയ്ക്ക് ഫിഫ അംഗീകാരം നൽകി. സ്പോർട്സ് പേഴ്സണ് നട്ടെല്ലിന് പരിക്കേറ്റാലുള്ള ചികിത്സയെക്കുറിച്ചാണ് ഡോക്ടർ ഗവേഷണം പൂർത്തിയാക്കിയത്. ഖത്തറിൽ നടക്കുന്ന അടുത്ത ലോകകപ്പിൽ ഇത് നടപ്പാക്കുമെന്ന് മെഡിക്കൽ ചേംബർ അറിയിച്ചു.

ആശുപത്രിയുടെ പരസ്യം; സോനു സൂദ് ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍

ഒരു ആശുപത്രിയുടെ പരസ്യത്തിൽ സഹകരിച്ചതിന് പ്രതിഫലമായി 50 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ആവശ്യപ്പെട്ട് സോനു സൂദ്. ഇത്രയധികം പേർക്ക് ശസ്ത്രക്രിയ നടത്താൻ ഏകദേശം 12 കോടി രൂപ വേണ്ടിവരുമെന്ന് സോനു സൂദ് പറഞ്ഞു. സാമ്പത്തിക ശേഷിയില്ലാത്തവർക്കാണ് ശസ്ത്രക്രിയകൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യദ്രോഹക്കുറ്റത്തിന് സ്റ്റേ; സിദ്ദിഖ് കാപ്പന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കുടുംബം

രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് സിദ്ദീഖ് കാപ്പൻറെ ഭാര്യ. നിയമം മരവിപ്പിച്ച സാഹചര്യത്തിൽ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എ.പി.എ ഉൾപ്പെടെയുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും റെയ്ഹാനത്ത് പറഞ്ഞു.

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും കൂടിക്കാഴ്ച നടത്തി

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഗതാഗതമന്ത്രി ആന്റണി രാജു കൂടിക്കാഴ്ച നടത്തി. എല്ലാ മാസവും അഞ്ചാം തിയതിക്കുള്ളിൽ ശമ്പളം നൽകാൻ ഉതകും വിധം സമഗ്രമായ പ്രശ്‍ന പരിഹാര പദ്ധതി വേണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

IPL മാനിയ: പ്ലേ ഓഫ് ഉറപ്പാക്കാന്‍ രാജസ്ഥാന്‍ ഇന്ന് ഡല്‍ഹിക്കെതിരെ

ഐപിഎല്‍ പ്ലേ ഓഫുറപ്പിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങും. പ്രതീക്ഷ വീണ്ടെടുക്കാനൊരുങ്ങുന്ന റിഷഭ് പന്തിന്റെ ഡല്‍ഹി കാപിറ്റല്‍സാണ് മറുവശത്ത്. 11 മത്സരങ്ങളില്‍ 14 പോയിന്റുള്ള സഞ്ജുവും സംഘവും മൂന്നാം സ്ഥാനത്താണ്. 10 പോയിന്റുള്ള ഡല്‍ഹി അഞ്ചാമതുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്‌സ്, കൊല്‍ക്കത്ത…

ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമോ? വിഷയം സുപ്രീം കോടതിയിലേക്ക്

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 375-ാം വകുപ്പ് പ്രകാരം ഭാര്യയുമായി നിർബന്ധിത ലൈംഗിക ബന്ധത്തിന് ഏർപ്പെടുന്ന കുറ്റത്തിൽ നിന്ന് ഭർത്താവിനെ ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ശക്ധർ വിധിച്ചു. എന്നാൽ ജസ്റ്റിസ് ഹരിശങ്കർ വിധിയോട് യോജിക്കാത്തതിനാൽ വിഷയം ഡൽഹി ഹൈക്കോടതി, സുപ്രീം കോടതിക്ക്…

“വിദ്യാര്‍ഥിനി പുരസ്കാരം സ്വീകരിക്കുന്നത് വിലക്കുന്നത് അപരിഷ്കൃതം”

മദ്രസയുടെ വാർഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ അവാർഡ് സ്വീകരിക്കാൻ പത്താംക്ലാസ് വിദ്യാർത്ഥിനിയെ വേദിയിലേക്ക് ക്ഷണിച്ചതിലുള്ള സമസ്ത നേതാവിന്റെ പ്രതികരണത്തെ അപലപിച്ച് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി.സതിദേവി. സമസ്ത നേതാവിന്റെ പ്രതികരണം സ്ത്രീവിരുദ്ധവും അപലപനീയവുമാണെന്ന് സതിദേവി പറഞ്ഞു.