ദുബായ് : വിമാനത്തിന്‍റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. ദുബായ് വിമാനത്താവളത്തിലാണ് സംഭവം. തന്‍റെ പുതിയ ചിത്രമായ ഭാരത സർക്കസിന്‍റെ പ്രമോഷനായി ദുബായിൽ എത്തിയതായിരുന്നു ഷൈൻ. നാട്ടിലേക്ക് മടങ്ങാനുള്ള വിമാനത്തിൽ കയറുമ്പോഴായിരുന്നു സംഭവം.
ഷൈൻ ടോം ചാക്കോ നിലവിൽ ദുബായ് എയർപോർട്ടിലെ ഇമിഗ്രേഷൻ വിഭാഗത്തിലാണ്. ഷൈൻ ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർക്ക് എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനത്തിൽ ആയിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. സംഭവത്തെ തുടർന്ന് ഷൈനിനെ കൂടാതെ മറ്റ് അണിയറപ്രവര്‍ത്തകർ ഇതേ വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെട്ടു.