പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ സാക്ഷികൾ കൂറുമാറുന്നത് വലിയ പ്രതിസന്ധിക്ക് വഴിവയ്ക്കുന്നു. പതിനാറാം സാക്ഷിയായ വനംവകുപ്പ് വാച്ചർ റസാഖ് ഇന്ന് കോടതിയിൽ മൊഴിമാറ്റി പറഞ്ഞു.
സാക്ഷികളുടെ കൂറുമാറ്റം കേസിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. രാജേഷ് എം മേനോന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പ്രതിഭാഗം സാക്ഷികളെ സ്വാധീനിക്കുകയാണെന്നും സാക്ഷികൾ കൂറുമാറാതിരിക്കാൻ പണം ആവശ്യപ്പെടുകയാണെന്നും മധുവിന്‍റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു.