തിരുവനന്തപുരം: എകെജി സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതുമായി ബന്ധപ്പെട്ട വിഷയം നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യും. ഉച്ചയ്ക്ക് ഒരു മണി മുതൽ ആരംഭിക്കുന്ന ചർച്ച രണ്ട് മണിക്കൂർ നടക്കും. പ്രതിപക്ഷത്ത് നിന്ന് പി.സി വിഷ്ണുനാഥ് നൽകിയ അടിയന്തരപ്രമേയ നോട്ടീസാണ് അനുവദിച്ചത്.
കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും മനസ്സിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ച ആക്രമണമായി ഈ വിഷയം ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സെഷനിലെ രണ്ടാമത്തെ അടിയന്തര പ്രമേയമാണ് സഭ ചർച്ച ചെയ്യുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതികളുടെ വെളിപ്പെടുത്തലാണ് ആദ്യം ചർച്ചയായത്.