Spread the love

കൊച്ചി: ഇന്ത്യയിലും വിദേശത്തും ഉന്നതവിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി ഐസിഐസിഐ ബാങ്ക് ‘കാമ്പസ് പവർ’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവക്കുൾപ്പെടെ ഉപയോഗിക്കാവുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമാണിത്. മറ്റ് ബാങ്കുകളിലെ ഉപഭോക്താക്കൾ ഉൾപ്പെടെ എല്ലാവർക്കും ഈ സൗകര്യം ലഭ്യമാണ്.

വിദേശ അക്കൗണ്ടുകൾ, വിദ്യാഭ്യാസ വായ്പ, നികുതി ആനുകൂല്യങ്ങൾ, വിദേശനാണ്യ പരിഹാരങ്ങൾ, പേയ്മെൻ്റ് പരിഹാരങ്ങൾ, കാർഡുകൾ, മറ്റ് വായ്പകൾ, നിക്ഷേപങ്ങൾ, സേവിംഗ്സ് അക്കൗണ്ട്, ആരോഗ്യ ഇൻഷുറൻസ് മുതലായവ ഉൾപ്പെടെ വിദ്യാർത്ഥികളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ‘കാമ്പസ് പവർ’ സഹായിക്കുന്നു. വിദ്യാഭ്യാസ വായ്പകളും പേയ്മെൻ്റ് സേവനങ്ങളും മാതാപിതാക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ഇന്ത്യയ്ക്ക് പുറമെ കാനഡ, യുകെ, ജർമ്മനി, യുഎസ്എ, ഓസ്ട്രേലിയ എന്നിവയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മൂല്യ വർധിത സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഈ പ്ലാറ്റ് ഫോം നൽകുന്നു. വിവിധ കോഴ്സുകൾ, സർവകലാശാലകൾ, ലക്ഷ്യസ്ഥാനങ്ങൾ, എൻട്രൻസ് കൗൺസലിംഗ്, പരീക്ഷാ പരിശീലനം, വിദേശത്ത് താമസം, മറ്റ് യാത്രാ സഹായം തുടങ്ങിയ സേവനങ്ങൾ എംപാനൽ ചെയ്ത പങ്കാളികൾ വഴി ലഭ്യമാക്കുന്നു.

By newsten