Spread the love

ഇസ്താംബൂള്‍: തുർക്കിയിലെ ഇസ്താംബൂളിലെ എൽജിബിടിക്യു പ്ലസ് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് പ്രൈഡ് മാർച്ചിൽ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്തു. മാധ്യമപ്രവർത്തകരെയും എൽജിബിടിക്യു പ്രവർത്തകരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇസ്താംബൂളിലെ പ്രശസ്ത സ്ഥലമായ തക്സിം സ്ക്വയറിന് സമീപം തടിച്ചുകൂടിയ ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു.

മാർച്ചിന് മുന്നോടിയായി പോലീസ് നേരത്തെ തന്നെ പ്രദേശത്ത് എത്തിയിരുന്നു. പ്രൈഡ് മാർച്ച് ആരംഭിച്ച ഉടൻ തന്നെ പൊലീസ് പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുകയും ബസിൽ തടഞ്ഞുവയ്ക്കുകയും ചെയ്തു.

By newsten