കൊച്ചി: കേരള സർവകലാശാല വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ ഒരു മാസത്തിനകം നൽകാൻ കേരള ഹൈക്കോടതി സെനറ്റിന് നിർദ്ദേശം നൽകി. ഈ സമയപരിധിക്കുള്ളിൽ നോമിനിയെ നൽകിയില്ലെങ്കിൽ, ചാൻസലർക്ക് നിയമപ്രകാരം നടപടിയെടുക്കാം. നോമിനിയെ നൽകിയാൽ കമ്മിറ്റി രൂപീകരിച്ച് ചാൻസലർ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
കമ്മിറ്റിയിലേക്ക് നോമിനിയെ നൽകിയില്ലെങ്കിൽ സെനറ്റ് പിരിച്ച് വിടാൻ ചാൻസലർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗം എസ് ജയറാം സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധി.