കൊച്ചി: സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വി.സിയെ നിയമിച്ചതിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകി. ഡോ.സിസ തോമസിനെ ഇടക്കാല വി.സിയായി നിയമിച്ച ഗവർണറുടെ നീക്കത്തിനെതിരെ സർക്കാർ നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു.
സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകിയിരിക്കുന്നത്. സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വി.സിയായി സിസ തോമസിന് തുടരാമെന്ന് സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു.