Spread the love

ആറ്റിങ്ങൽ: കേരള പൊലീസിന്‍റെ ജനവിരുദ്ധ മുഖച്ഛായ ഇപ്പോൾ പൂർണമായും മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ കേരള പോലീസിന് ജനവിരുദ്ധ മമുഖമുണ്ടായിരുന്നു, അത് പൂർണമായും മാറിയിരിക്കുന്നു. ആറ്റിങ്ങൽ നഗരൂരിൽ കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

പോലീസ് ജനങ്ങളോട് പെരുമാറുന്ന രീതിയിൽ എല്ലാം മെച്ചപ്പെട്ട മാറ്റമുണ്ടായി. പോലീസ് ഇപ്പോൾ ജനങ്ങളുമായി വലിയ രീതിയിൽ സഹകരിക്കുന്നുണ്ട്. സർക്കാർ എല്ലാ നൻമകളെയും പ്രോത്സാഹിപ്പിക്കും. വ്യത്യസ്തമായി സേനയെ അപകീർത്തിപ്പെടുത്തുന്നവർക്ക് യാതൊരു സംരക്ഷണവും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പോലീസിന്‍റെ ആത്മവിശ്വാസം വർദ്ധിച്ചു. നല്ല കാര്യങ്ങളുടെ ഉദാഹരണങ്ങളായി മാറി. പഴയ കാലത്തെ രീതികൾ നഷ്ടപ്പെട്ട് പോകുന്നതിനോട് യോജിപ്പ് തോന്നാത്ത ചിലർ ഉണ്ട്. ഇത്തരക്കാർ പഴയ ശീലവുമായി മുന്നോട്ട് പോകുന്നു. സേനയ്ക്ക് അനുസൃതമല്ലാത്തത് ചെയ്യരുതെന്ന് മുഖ്യമന്ത്രി പോലീസുകാരോട് ആവശ്യപ്പെട്ടു.

By newsten