മലപ്പുറം: കേരളത്തിൽ ഇടത് വിരുദ്ധ മഹാസഖ്യം വിപുലീകരിക്കപ്പെട്ടതായി കെ ടി ജലീൽ. ഇടതുപക്ഷത്തിനെതിരെ ഒരു കഷണം കടലാസിൽ എഴുതി മുറുക്കാൻ കടയ്ക്ക് നൽകിയാലും നടപടിയുണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്‍റെ അഭിപ്രായം അറിയിച്ചത്.