Spread the love

ഇറാൻ: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെ നാല് പ്രതിഷേധക്കാർക്ക് കൂടി വധശിക്ഷ. ടെഹ്റാനിലെ റെവല്യൂഷണറി കോടതി പറയുന്നത് അവരിലൊരാൾ ഒരു പൊലീസുകാരനെ കാറുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി എന്നാണ്. രണ്ടാമത്തെയാൾക്കെതിരെ കത്തിയും തോക്കും കൈവശം വെച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മൂന്നാമത്തെയാൾ ഗതാഗതം തടസ്സപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായി പറയപ്പെടുന്നു. നാലാം പ്രതിക്കെതിരെ കത്തികൊണ്ട് ആക്രമണം നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 

എന്നാൽ വധശിക്ഷയെ മനുഷ്യാവകാശ പ്രവർത്തകർ ശക്തമായി അപലപിച്ചു. ഇതോടെ ഇതുവരെ അഞ്ച് പേരാണ് ഇവിടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. അന്യായമായ വിചാരണകളുടെ ഫലമാണിതെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു. 

By newsten