Spread the love

ടെഹ്‌റാന്‍: മെഹ്സ അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനെതിരായ ഭരണകൂട നടപടികളില്‍ ഇതുവരെ 83 പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയുടെ റിപ്പോർട്ട്.

പ്രതിഷേധം രണ്ടാഴ്ച പിന്നിടുമ്പോഴാണ് മരണസംഖ്യ 80 കടന്നത്. ഇറാൻ പ്രതിഷേധത്തിൽ കുട്ടികളടക്കം 83 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതായി നോർവേ ആസ്ഥാനമായുള്ള ഇറാൻ ഹ്യൂമൻ റൈറ്റ്സ് ട്വിറ്ററിൽ കുറിച്ചു.

By newsten