Spread the love

കൊൽക്കത്ത: കൊൽക്കത്ത: ബോളിവുഡ് ഗായകൻ കെകെയ്ക്ക് കൊൽക്കത്തയിൽ അന്ത്യാഞ്ജലി അർപ്പിച്ചു. എസ്.എസ്.കെ.എം ആശുപത്രിയിൽ നിന്ന് മൃതദേഹം കൊൽക്കത്തയിലെ രബീന്ദ്ര സദനിലെത്തിച്ച് പൊതുദർശനത്തിനു വെച്ചു. മുഖ്യമന്ത്രി മമതാ ബാനർജി ആദരാഞ്ജലികൾ അർപ്പിച്ചു. രബീന്ദ്ര സദനിൽ അദ്ദേഹത്തിനു ഗൺ സല്യൂട്ട് നൽകി.

കെകെയുടെ മരണത്തിൽ മമത ബാനർജി അനുശോചനം രേഖപ്പെടുത്തി. “അദ്ദേഹം ഒരു മികച്ച ഗായകനായിരുന്നു. ഒരു യുവാവിന്റെ മരണം സങ്കടകരമാണ്. “പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ മമത ബാനർജി പറഞ്ഞു. കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ കെകെയുടെ ബന്ധുക്കളും പങ്കെടുത്തു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് കെകെയുടെ മൃതദേഹം ആശുപത്രിയിൽ നിന്ന് കൊണ്ടുപോയത്.

കൊൽക്കത്ത പോലീസ് ഉദ്യോഗസ്ഥരാണ് കെകെയുടെ മൃതദേഹം രവീന്ദ്ര സദനിലെത്തിച്ചത്. ഇതിൻ പിന്നാലെയാണ് ഗൺ സൽയൂട്ട് നടന്നത്. കെ.കെയുടെ മൃതദേഹം ബുധനാഴ്ച വൈകുന്നേരത്തോടെ കൊൽക്കത്തയിൽ നിന്ന് ബന്ധുക്കൾ മുംബൈയിലേക്ക് കൊണ്ടുപോകും. വിമാനം രാത്രി 7.4നു മുംബൈയിലെത്തും.

By newsten