Spread the love

കൊളംബോ: ഇന്ധനക്ഷാമം കാരണം അടുത്തയാഴ്ച പൊതു ഓഫീസുകളും സ്കൂളുകളും അടച്ചിടാൻ ശ്രീലങ്കൻ സർക്കാർ പദ്ധതിയിടുന്നു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ക്ലാസുകൾ ഓൺലൈനാക്കാനോ വെട്ടിക്കുറയ്ക്കാനോ ആവശ്യപ്പെട്ടിട്ടുണ്ട്.

“ഇന്ധന വിതരണത്തിലെ കടുത്ത പ്രതിസന്ധി, പൊതുഗതാഗതത്തിൻറെ കുറവ്, സ്വകാര്യ യാത്രാ ക്രമീകരണങ്ങളുടെ അപ്രായോഗികത എന്നിവ കണക്കിലെടുത്ത്, അവശ്യ ജീവനക്കാരെ മാത്രമേ തിങ്കളാഴ്ച മുതൽ ഓഫീസുകളിൽ ഹാജരാകാൻ അനുവദിക്കൂ,” പൊതുഭരണ, ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

ആരോഗ്യമേഖലയിലെ ജീവനക്കാരോട് പതിവുപോലെ ജോലിക്ക് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. കൊളംബോ നഗരപരിധിയിലെ സർക്കാർ സ്കൂളുകളും സർക്കാർ അംഗീകൃത സ്വകാര്യ സ്കൂളുകളും അടുത്തയാഴ്ച തുറക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

By newsten