ഉത്തർ പ്രദേശ്: അർദ്ധരാത്രിയിൽ അടുക്കളയിൽ എന്തെങ്കിലും കഴിക്കാനോ വെള്ളം കുടിക്കാനോ പോകുന്നവർ വിരളമല്ല. എന്നാൽ, ആ സമയത്ത് അവിടെ ഒരു മുതലയെ കണ്ടാലോ.
ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന കുടുംബമാണ് രാത്രിയിൽ വീടിനുള്ളിൽ പ്രതീക്ഷിക്കാത്ത അതിഥിയെ കണ്ട് ഞെട്ടിയത്. മുതലയ്ക്ക് എട്ടടി നീളമുണ്ടായിരുന്നു. ഗുജറാത്തിലെ ജയ്തിയ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. രാത്രി കുടുംബം ഉറങ്ങുകയായിരുന്നു, വീട്ടുടമസ്ഥൻ ഹർണം സിംഗ് പറയുന്നു. ആ സമയത്താണ് മുതല വീടിനുള്ളിലേക്ക് കടന്നത്. ഭക്ഷണം തേടി മുതല വീട്ടിൽ പ്രവേശിച്ചതാകാമെന്നാണ് ഹർണം സിംഗ് കരുതുന്നത്.
ഏതായാലും സംഭവം കാട്ടുതീ പോലെ പടർന്നു. തുടർന്ന് നാട്ടുകാർ വീട്ടിൽ തടിച്ചുകൂടി. രാവിലെ ആറുമണിയോടെ
ഡോ. ത്രിപാഠിയുടെ നേതൃത്വത്തിൽ രക്ഷാദൗത്യം ആരംഭിച്ചു. പൊലീസും വന്യജീവി വിദഗ്ധരും ചേർന്ന് ഒരു മണിക്കൂർ എടുത്താണ് മുതലയെ കുടുക്കി സുരക്ഷിതമായി വീട്ടിൽ നിന്ന് പുറത്തെത്തിച്ചത്. തുടർന്ന് മുതലയെ വനംവകുപ്പിന് കൈമാറി.