Spread the love

കൊല്ലം: കേരള വനംവികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ലതികാ സുഭാഷും മാനേജിങ് ഡയറക്ടര്‍ പ്രകൃതി ശ്രീവാസ്തവയും തമ്മിലുള്ള പോര് മുറുകുന്നു. ഔദ്യോഗിക വാഹനത്തിലെ സ്വകാര്യ യാത്രകളുടെ പേരിൽ 97,140 രൂപ ലതികാ സുഭാഷിനോട് നൽകാനാണ് എംഡി ആവശ്യപ്പെട്ടിരിക്കുന്നത്.

ജനുവരി ഒന്നിനും ഏപ്രിൽ 30നും ഇടയിൽ ലതികാ സുഭാഷ് ഔദ്യോഗിക വാഹനത്തിൽ 7,354 കിലോമീറ്റർ സ്വകാര്യമായി യാത്ര ചെയ്തു. 97,140 രൂപ ജൂൺ 30ന് മുമ്പ് നഷ്ടപരിഹാരം നൽകണം. പണം തിരിച്ചടച്ചില്ലെങ്കിൽ ഓണറേറിയത്തിൽ നിന്ന് തുക ഈടാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഔദ്യോഗിക വാഹനമായ കെഎൽ-05 എഇ 9173 കോർപ്പറേഷൻ ആവശ്യങ്ങൾക്കല്ലാതെ ചെയർപേഴ്സൺ ഉപയോഗിച്ചതായി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകളുടെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപടിയെന്ന് എംഡി കത്തിൽ പറയുന്നു. ചെയർപേഴ്സന്റെ നടപടിക്കെതിരെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് മുഹമ്മദ് പ്രകൃതി ശ്രീവാസ്തവയും റിപ്പോർട്ട് നൽകിയിട്ടുണ്ട്.

By newsten