ജമ്മു കശ്മീർ: അമർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് തീർത്ഥാടനം നിർത്തിവച്ചത്.
പഹൽഗാമിലെ നുൻവാൻ ബേസ് ക്യാമ്പിൽ നിന്ന് ഗുഹാക്ഷേത്രത്തിലേക്ക് തീർത്ഥാടകരെ പോകാൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. 4,000 ത്തോളം തീർത്ഥാടകരാണ് ഇപ്പോൾ ചന്ദർകോട്ടിലെ യാത്രി നിവാസിൽ കഴിയുന്നത്.
കോവിഡ് -19 മഹാമാരിയെത്തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി അമർനാഥ് യാത്ര റദ്ദാക്കിയിരുന്നു.