Spread the love

ന്യൂഡല്‍ഹി: മാധ്യമ പ്രവർത്തകനും ഫാക്ട് ചെക്കിംഗ് വെബ്സൈറ്റായ ആൾട്ട് ന്യൂസിന്‍റെ സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. 2018 ലെ ട്വീറ്റിൽ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പട്യാല ഹൗസ് കോടതി സുബൈറിന് ജാമ്യം അനുവദിച്ചത്.

50,000 രൂപയുടെ ആൾജാമ്യത്തിലും കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന വ്യവസ്ഥയിലുമാണ് അഡീഷണൽ സെഷൻസ് ജഡ്ജി ദേവേന്ദ്ര കുമാർ ജംഗല ജാമ്യം അനുവദിച്ചത്.

മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ജൂലൈ 2ന് സുബൈർ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. ജൂൺ 27ന് അറസ്റ്റിലായ സുബൈർ ഇപ്പോൾ ഡൽഹി പൊലീസിന്‍റെ കസ്റ്റഡിയിലാണ്.

By newsten