Spread the love

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ തീവ്രവാദ ബന്ധം ആരോപിക്കന്നത് സംസ്ഥാന സർക്കാരിന്റെ ദൗർബല്യം മൂലമാണെന്ന് മന്ത്രി ആന്‍റണി രാജുവിന്‍റെ സഹോദരനും തീരദേശ ഗവേഷകനുമായ എ.ജെ വിജയൻ. ഇടത് സർക്കാർ മോദിക്ക് പഠിക്കുകയാണ്. കർഷക സമരത്തോട് നരേന്ദ്ര മോദി സർക്കാർ ചെയ്തത് പോലെയാണ് പിണറായി സർക്കാർ വിഴിഞ്ഞം സമരത്തോട് ചെയ്യുന്നത്. വിഴിഞ്ഞം പദ്ധതിയോട് തനിക്ക് തുടക്കം മുതൽ എതിർപ്പാണെന്നും വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് എ.ജെ.വിജയന് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. മന്ത്രി ആന്‍റണി രാജുവും ഇതിനോട് പ്രതികരിച്ചു. തന്‍റെ പേര് പരാമർശിച്ച് തന്നെ ബോധപൂർവ്വം ആരോപണത്തിൽ കുടുക്കുകയാണെന്നും ആരോപണവുമായി ബന്ധപ്പെട്ടവർ തന്നെ അതിനു മറുപടി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം സംഘർഷത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.

By newsten