Spread the love

തിരുവനന്തപുരം: എം.ജി. സർവകലാശാലയിലെ ഗസ്റ്റ് അധ്യാപിക ഡോ.കെ.ഉഷയ്ക്ക് കുസാറ്റിലെ പ്രൊഫസർ നിയമനത്തിൽ ഒന്നാം റാങ്ക് ലഭിക്കാന്‍ ഇന്‍റർവ്യൂവിലെ മാർക്കിൽ കൃത്രിമം നടന്നെന്ന് ആരോപണം.

കൂടുതൽ അക്കാദമിക് യോഗ്യതയുള്ളവരെ മറികടന്ന് ഉഷയ്ക്ക് 20 ൽ 19 മാർക്ക് നൽകിയെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആരോപിച്ചു.

ഭർത്താവും എം.ജി സർവകലാശാല പി.വി.സിയുമായ സി.ടി. അരവിന്ദ് കുമാറുമായി യോജിച്ചു പ്രസിദ്ധീകരിച്ച എല്ലാ ഗവേഷണ പ്രബന്ധങ്ങളും വിലയിരുത്തിയാണ് ഡോ.ഉഷ പരമാവധി മാർക്ക് നേടിയത്. ഇന്റർവ്യൂവിന് പരമാവധി 14 മാർക്ക് മാത്രമേ നൽകാവൂ എന്നാണ് പി.എസ്.സിയുടെ വ്യവസ്ഥ.

By newsten