മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഉപദേഷ്ടാവാണ് പിഡബ്ല്യുസി ഡയറക്ടർ ജെയ്ക് ബാലകുമാറെന്ന് പ്രതിപക്ഷം ആരോപിച്ചു. വീണാ വിജയനെതിരായ ആരോപണങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ ഇന്ന് പുറത്തുവിടുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു.
വീണാ വിജയന്റെ എക്സാ ലോജിക് എന്ന കമ്പനിയിലാണ് ജെയ്ക് ബാലകുമാർ ജോലി ചെയ്തിരുന്നതെന്നും തന്റെ ഉപദേഷ്ടാവാണ് ഇദ്ദേഹമെന്ന് വീണ വെബ്സൈറ്റിൽ പരാമർശിച്ചിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ നിയമസഭയിൽ ആരോപിച്ചു.
ആരോപണം തെളിയിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. താൻ പറഞ്ഞതിൽ നിന്ന് ഒരു വരിയോ അക്ഷരമോ പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.