ബംഗാൾ: അധ്യാപക തട്ടിപ്പിൽ സർക്കാരിന്റെ മുഖം രക്ഷിക്കാൻ അടിയന്തര നീക്കവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് നീക്കം. എല്ലാ മന്ത്രിമാരോടും രാജിവയ്ക്കാൻ ആവശ്യപ്പെടും. അടുത്ത മാസം നാലിന് മുമ്പ് പുനഃസംഘടന നടക്കുമെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. യുവാക്കൾക്ക് പാർട്ടിയെ നയിക്കാൻ അവസരം നൽകും.
അധ്യാപകരുടെ നിയമന അഴിമതിയുടെയോ പാർത്ഥ ചാറ്റർജിയുടെയോ സഹായി അർപിത ബാനർജിയുടെയോ പേര് പരാമർശിക്കാതെ, അഴിമതിക്ക് തനിക്ക് യാതൊരു പിന്തുണയുമില്ലെന്നും അവർ കുറ്റക്കാരാണെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും മമത ബാനർജി പറഞ്ഞു. തനിക്കെതിരെ ബിജെപി കിംവദന്തികൾ പ്രചരിപ്പിക്കുകയാണെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ആരോപിച്ചു.