ബെംഗളൂരു: മഹാകവി അക്കിത്തത്തിന്റെ ഇടിഞ്ഞുപൊളിഞ്ഞ ലോകം, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്നീ കൃതികളുടെ കന്നഡ മൊഴിമാറ്റമായ ‘കുസിദു ബിദ്ദ ലോക’യുടെ പ്രകാശനം നടന്നു. ബെംഗളൂരുവിലെ പ്രസിഡൻസി യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ ദ്രാവിഡ വിവർത്തനവും സാഹിത്യവും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഡോക്ടർ. ശരീഫ് അഹമ്മദ് പ്രകാശനം ചെയ്തു. എഴുത്തുകാരിയും വിവർത്തകയുമായ ഡോ.സുഷമ ശങ്കർ കവിതകൾ വിവർത്തനം ചെയ്തു.
ലോകഭാഷകളിൽ സംഭവിച്ച എല്ലാ മാറ്റങ്ങളെയും ഉൾക്കൊണ്ടാണ് മലയാള സാഹിത്യം വളർന്നതെന്നും ആ കാലഘട്ടത്തിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് സങ്കടകരമായ മാറ്റങ്ങളെക്കുറിച്ച് എഴുതിയ കവിയാണ് അക്കിത്തം എന്നും എ.എം. ശ്രീധരൻ പറഞ്ഞു.
ഡോ. നാദാഷെട്ടി, ഡോ. മലര്‍വിളി, ഡോ. രംഗസ്വാമി, ഡോ. ബി.എസ്. ശിവകുമാര്‍, കെ.കെ. ഗംഗാധരന്, കെ.എന്‍. ശിവപ്രസാദ്, മായ ബി. നായര്‍, വി. രമേശ് കുമാര്‍, വി.എസ്. രാകേഷ്, സജീവ് രാഘവന് തുടങ്ങിയവര്‍ പങ്കെടുത്തു. ദ്രാവിഡ ഭാഷാ ട്രാന്‍സ്ലേറ്റേഴ്സ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്.