ദില്ലി: ലോക്സഭാ ഉപതിരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന പരാജയത്തിന് പിന്നാലെ പാർട്ടിയുടെ എല്ലാ കമ്മിറ്റികളും അഖിലേഷ് യാദവ് പിരിച്ചുവിട്ടു. ദേശീയ, സംസ്ഥാന, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റികൾ ആണ് പിരിച്ചുവിട്ടത്. ഇതിനുപുറമെ, യൂത്ത്-വനിത -വിംഗ് കമ്മിറ്റികളും പിരിച്ചുവിട്ടു. അതേസമയം അഖിലേഷ് യാദവിന് രണ്ട് പ്രധാന ശക്തികേന്ദ്രങ്ങൾ ആണ് നഷ്ടമായത്. അഖിലേഷ് പ്രചാരണത്തിന് പോലും വരാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് ആരോപണമുയർന്നിരുന്നു. അസം ഖാനുമായി മറ്റ് പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേതുടർന്ന് അഖിലേഷ് എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു. എന്നാൽ പാർട്ടി കമ്മിറ്റികൾ പിരിച്ചു വിടാൻ ഒരു കാരണവും അഖിലേഷ് പറഞ്ഞില്ല.