കൊച്ചി: യാത്രാമധ്യേ യന്ത്രതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് എയർ അറേബ്യ വിമാനം സുരക്ഷിതമായി കൊച്ചിയിൽ ഇറക്കി. എയർപോർട്ട് അധികൃതരെയും ജീവനക്കാരെയും മുൾമുനയിൽ ഇരുത്തിയ ശേഷമാണ് വിമാനം ലാൻഡ് ചെയ്തത്.
222 യാത്രക്കാരും ഏഴ് ജീവനക്കാരുമായി ഷാർജയിൽ നിന്ന് പറന്നുയർന്ന എയർ അറേബ്യ ജി 9-426 വിമാനത്തിൻ ഹൈഡ്രോളജിക് സംവിധാനം തകരാറിലായതായി കണ്ടെത്തി. ഇതോടെ വൈകിട്ട് 6.41ന് കൊച്ചി വിമാനത്താവളത്തിൽ സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
രാവിലെ 7.13ന് ഇറങ്ങേണ്ടിയിരുന്ന വിമാനം രാത്രി 7.29ന് ഇറങ്ങി . വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിൻവലിച്ചു. വിമാന സർവീസുകൾ സാധാരണ നിലയിലായി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.