Spread the love

ബംഗാൾ : അഗ്നിപഥിൽ തുടർ വിമർശനങ്ങളുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. സേനയിൽ നാല് വർഷം പൂർത്തിയാക്കുന്ന അഗ്നിവീരർക്ക് ജോലി നൽകണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നത്. ബിജെപി പ്രവർത്തകർക്ക് ജോലി നൽകാനാണ് മോദി സർക്കാർ ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു.

“ഞാൻ ഒരിക്കലും ബിജെപി പ്രവർത്തകർക്ക് ജോലി നൽകില്ല. നമ്മുടെ യുവാക്കൾക്ക് പ്രഥമ പരിഗണന നൽകുകയും സംസ്ഥാനത്തെ യുവാക്കൾക്ക് ആദ്യം തൊഴിലവസരങ്ങൾ ഉറപ്പാക്കുകയും ചെയ്യും. എന്തിനാണ് സംസ്ഥാനങ്ങൾ ബിജെപിയുടെ പാപം ഏറ്റെടുക്കുന്നതെന്നും അവർ ചോദിച്ചു.

“പദ്ധതിക്കെതിരെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും പ്രകടനങ്ങൾ നടന്നു. ബീഹാറിലെയും യുപിയിലെയും അക്രമാസക്തമായ പ്രതിഷേധങ്ങൾ വലിയ ആഘാതമുണ്ടാക്കി. പലയിടത്തും ട്രെയിനുകൾ അഗ്നിക്കിരയാക്കുകയും റെയിൽവേ വസ്തുവകകൾക്ക് കനത്ത നാശനഷ്ടമുണ്ടാകുകയും ചെയ്തു. കോൺഗ്രസ് ഉൾപ്പെടെ എല്ലാ പ്രതിപക്ഷ പാർട്ടികളും പദ്ധതിയെ എതിർത്തു. യുവാക്കൾ നാലു വർഷത്തിന് പകരം മുഴുവൻ ജോലിയാണ് ആവശ്യപ്പെടുന്നത്,” മമത ബാനർജി പറഞ്ഞു.

By newsten