ന്യൂദല്‍ഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി വക്താവ് നൂപുർ ശർമയെ പിന്തുണച്ച് ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. പ്രസ്താവനയിൽ മാപ്പ് പറഞ്ഞിട്ടും ഒരു സ്ത്രീക്ക് നേരെ വധഭീഷണി മുഴക്കുന്നതിനു നേരെയുള്ള മതേതര ലിബറലുകളുടെ നിശബ്ദത കാതടപ്പിക്കുന്നതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
“രാജ്യത്ത് ഒരു സ്ത്രീക്കെതിരായ വധഭീഷണിക്കും വിദ്വേഷ പ്രചാരണങ്ങൾക്കുമെതിരെ മതേതര ലിബറലുകളുടെ നിശബ്ദത കാതടപ്പിക്കുന്നതാണ്,” ഗംഭീർ ട്വീറ്റ് ചെയ്തു.