നഷ്ടപ്പെട്ട കാഴ്ച വീണ്ടെടുത്താൽ അത് എത്ര സന്തോഷകരമായിരിക്കും? അത്തരം ഒരു സന്തോഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഞ്ച് വർഷത്തിന് ശേഷം ഒരു മുത്തശ്ശി കാഴ്ച വീണ്ടെടുക്കുന്നത് വീഡിയോയിൽ കാണാം.
ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടറും നഴ്സും തുന്നലുകൾ നീക്കം ചെയ്യുന്നതും, കാഴ്ച വീണ്ടെടുത്തെന്ന് അറിഞ്ഞപ്പോൾ മുത്തശ്ശിയുടെ മുഖത്തെ സന്തോഷവുമാണ് വീഡിയോയിലുള്ളത്. ഇത് കണ്ട് ചെറുമകൻ കണ്ണ് തുടയ്ക്കുന്നതും വീഡിയോയിൽ കാണാം.തന്റെ മുത്തശ്ശിക്ക് കാഴ്ച നഷ്ടപ്പെട്ടിട്ട് അഞ്ച് വർഷമായെന്നും. കണ്ണിന്റെ ശസ്ത്രക്രിയയ്ക്ക് നന്ദി പറയുന്നു വെന്നും കൊച്ചുമകൻ പറഞ്ഞു. വീഡിയോ ഇൻസ്റ്റാഗ്രാം പേജായ ഗുഡ് ന്യൂസ് കറസ്പോണ്ടന്റിൽ ആണ് പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ പ്രതികരണവുമായി രംഗത്ത് എത്തിയത്. അവരുടെ സന്തോഷം കാണുമ്പോൾ നമുക്കും സന്തോഷം തോന്നുന്നുവെന്നും ബാൻഡേജ് നീക്കം ചെയ്തപ്പോൾ അവർക്ക് എത്രമാത്രം സന്തോഷം തോന്നിയിരിക്കുമെന്നും ആളുകൾ കമന്റ് ചെയ്തു.