ന്യൂദല്‍ഹി: മതം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസികൾ പ്രതിഷേധിക്കുന്നു. തങ്ങളുടെ മതം ‘സർണ’ ആണെന്നും അത് അംഗീകരിക്കണമെന്നും വരാനിരിക്കുന്ന സെൻസസിൽ തങ്ങളെ ഉൾപ്പെടുത്തണമെന്നുമാണ് ഇവരുടെ ആവശ്യം. ജാർഖണ്ഡ്, ഒഡീഷ, അസം എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ആദിവാസികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. 1885 ജൂൺ 30 ന് ബ്രിട്ടീഷുകാർക്കെതിരായ സന്താൽ കലാപത്തിന്റെ വാർഷികത്തോടനുബന്ധിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.