കുട്ടമ്പുഴ: കനത്ത മഴ തുടരുന്നതിനാൽ പൂയംകുട്ടി പുഴയിൽ ജലനിരപ്പ് ഉയരുകയും, മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി ഗതാഗതം സ്തംഭിക്കുകയും ചെയ്തു. ഇതുമൂലം വെള്ളാരംകുത്ത്, ഉറിയംപെട്ടി ആദിവാസിക്കുടികൾ, മണികണ്ഠൻചാൽ കുടിയേറ്റ ഗ്രാമം എന്നിവ ഒറ്റപ്പെട്ടു.
അത്യാവശ്യമുള്ളവരെ വഞ്ചികളിലാണ് എത്തിക്കുന്നത്. ബ്ലാവനയിൽ ജങ്കാർ നിലച്ചതോടെ വാരിയം, കുഞ്ഞിപ്പാറ ഉൾപ്പെടെയുള്ള ആദിവാസി കുടികളിലേക്കും കല്ലേടിമേട് കുടിയേറ്റ ഗ്രാമത്തിലേക്കുമുള്ള വഴി അടഞ്ഞു. ഇവിടെയും വഞ്ചി സർവ്വീസുണ്ട്.