നടിയും സഹ സംവിധായികയുമായ അംബിക റാവു അന്തരിച്ചു. കോവിഡ് ബാധിതയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ 20 വർഷമായി മലയാള സിനിമയുടെ ഭാഗമായ അവർ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത കൃഷ്ണ ഗോപാലകൃഷ്ണന്റെ സഹസംവിധായകയായി അരങ്ങേറ്റം കുറിച്ചു. കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.
ഗ്രാമഫോൺ, മീശമാധവൻ, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, എന്റെ വീട് അപ്പൂന്റെയും, അന്യർ, ഗൗരി ശങ്കരം, സ്വപ്നകൂട്, ക്രോണിക് ബാച്ചിലർ, വെട്ടം, രസികൻ, ഞാൻ സൽപ്പേര് രാമൻകുട്ടി, അച്ചുവിന്റെ അമ്മ, കൃത്യം, ക്ലാസ്‌മേറ്റ്സ്, കിസാൻ, പരുന്ത്, സീതാകല്യാണം, ടൂർണമെന്റ്, സാൾട്ട് ആൻഡ് പെപ്പർ ,വൈറസ്, കുമ്പളങ്ങി നൈറ്റ്സ് , അനുരാഗ കരിക്കിൻ വെള്ളം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.