Spread the love

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. കേസിലെ പ്രതിയായ പൾസർ സുനി ജയിലിൽ നിന്ന് എഴുതിയ രണ്ടാമത്തെ കത്തിൽ സിദ്ദിഖിന്റെ പേര് പരാമർശിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ഇന്നലെ ഇയാളെ ചോദ്യം ചെയ്തത്.

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. കേസിലെ സാക്ഷി കൂടിയായ സിദ്ദിഖിനെ നേരത്തെയും ചോദ്യം ചെയ്തിരുന്നു.

By newsten