അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഒരു യാത്രക്കാരൻ സ്റ്റേഷനിൽ ഇരിക്കുമ്പോൾ എടുത്ത ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. ന്യൂസിലാൻഡിലെ ഒരു അഗ്നിപർവ്വതത്തിന് മുകളിലുള്ള ഒരു ആസിഡ് തടാകത്തിന്‍റെ ചിത്രമാണിത്. ന്യൂസിലാന്‍റിലെ ഏറ്റവും വലിയ അഗ്നിപർവ്വതമായ റുപെഹുവിന്‍റെ മുകളിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.ജെആർആർ ടോൽകിയന്റെ പ്രശസ്ത നോവലായ ലോർഡ് ഓഫ് ദ റിങ്‌സിനെ അടിസ്ഥാനുപ്പെടുത്തിയുള്ള അതേപേരുള്ള സിനിമാ പരമ്പരയിൽ മൗണ്ട് ഡൂം എന്നറിയപ്പെടുന്ന അഗ്നിപർവതമായി കാണിച്ചിരിക്കുന്നത് ഇതിനെയാണ്.
ന്യൂസീലൻഡിലെ വടക്കൻ ദ്വീപിലെ ടോംഗറീറോ ദേശീയോദ്യാനത്തിലാണ് റുപെഹു അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. ഈ ദേശീയോദ്യാനം യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രമായി പട്ടികപ്പെടുത്തിയിട്ടുണ്ട്.