അഞ്ചല്‍: സി.പി.എം നേതാവ് എം.എ അഷ്റഫിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയെ 20 വർഷങ്ങൾക്ക് ശേഷം അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു.
വെഞ്ചേമ്പ് ചേന്നമംഗലത്ത് വീട്ടിൽ സമീർ ഖാൻ (38) ആണ് അറസ്റ്റിലായത്. മക്കളുടെയും അച്ഛന്‍റെയും മുന്നിൽ വച്ചാണ് അഷ്റഫിനെ പ്രതികൾ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
2004ൽ എം.എ അഷ്റഫ് സ്മാരകമന്ദിരം തീവെച്ച് നശിപ്പിച്ച കേസിലെ നാലാം പ്രതിയുമാണ് സമീര്‍ ഖാന്‍.